കൊച്ചി
പൊലീസിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ അഞ്ചുപേർ പിടിയിലായി. എളങ്കുന്നപ്പുഴ കർത്തേടം പുളിയനത്തുവീട്ടിൽ റഫിൻ ജോസഫ് (31), തേവര മട്ടമ്മൽ ചനിയമുറി വീട്ടിൽ നന്ദരാജ് (32), കൊല്ലം തങ്കശേരി സ്വദേശികളായ ലെൻഡോവർ വീട്ടിൽ ലെസ്‌വിൻ റൊസാരിയോ (37), സഹോദരൻ ലോവിൻ റൊസാരിയോ (40), സെബാസ്റ്റ്യൻ കോട്ടേജിൽ വിൻസ്റ്റൺ നെൽസൺ (35) എന്നിവരെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നുള്ള രഹസ്യവിവരത്തെതുടർന്ന്‌അന്വേഷിക്കാനെത്തിയ മുളവുകാട് പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെയാണ് 16ന് പനമ്പുകാടുവച്ച് ആക്രമിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും ബഹളമുണ്ടാക്കുന്നുവെന്നുമാണ് സ്‌റ്റേഷനിൽ ലഭിച്ച വിവരം. പൊലീസുകാർ മഫ്തിയിൽ അന്വേഷിക്കാനെത്തി. പ്രതികളോട് പൊലീസുകാരാണെന്നും പരിസരവാസികൾക്ക്പരാതിയുണ്ടെന്നും ബഹളമുണ്ടാക്കരുതെന്നും ആവശ്യപ്പെട്ടു. പ്രതികൾ അസഭ്യംപറഞ്ഞ് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊലീസിനെ തടഞ്ഞുവച്ച പ്രതികളിലൊരാൾ ഫോൺ പിടിച്ചുപറിച്ചു. വിവരം ലഭിച്ചതിനെത്തുടർന്ന് മുളവുകാട് എസ്‌എച്ച്‌ഒ മഞ്ജിത് ലാലും സംഘവും സ്ഥലത്തെത്തിയാണ് പൊലീസുകാരെ മോചിപ്പിക്കുകയും രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടുകയും ചെയ്തത്.പരിക്കേറ്റ പൊലീസുകാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഒളിവിൽ പോയ നെട്ടൂർ കൈതവേലിക്കകത്ത് രാജേഷിനായി അന്വേഷണം ഊർജിതമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..