26 April Friday

ചരിത്രം വഴിമാറി ; മറ്റൂർ പള്ളിയില്‍ 
രൂപക്കൂട് വഹിച്ച് 
28 സ്ത്രീകള്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

കാലടി> മറ്റൂർ സെ​ന്റ് മേരീസ് പള്ളിയിലെ കാണിക്കമാതാവി​ന്റെ തിരുനാൾ പ്രദക്ഷിണത്തിന് വിശുദ്ധ രൂപമേന്തി 28 സ്ത്രീകള്‍. ഇതുവരെ പുരുഷന്മാര്‍മാത്രമാണ് പ്രദക്ഷിണത്തിന് വിശുദ്ധ രൂപക്കൂടുമേന്തി പങ്കെടുത്തിരുന്നത്. എന്നാല്‍, ഫാ. ബിജോയി പാലാട്ടിയും തിരുനാൾ കമ്മിറ്റിയും ചേർന്നെടുത്ത തീരുമാനപ്രകാരമാണ് ഇത്തവണ ഇടവകയിലെ 28 സ്ത്രീകള്‍ ഒരേനിറത്തിലെ വസ്ത്രം ധരിച്ച് വിശുദ്ധ രൂപവുമേന്തി പ്രദക്ഷിണത്തില്‍ പങ്കെടുത്തത്.

മറ്റൊരു പള്ളിയിലും പ്രദക്ഷിണത്തിന് വിശുദ്ധരൂപമേന്താന്‍ സ്ത്രീകളെ ചുമതലപ്പെടുത്തിയിട്ടില്ല. തിരുനാളിന് പുരുഷന്മാർമാത്രം അലങ്കരിച്ചിരുന്ന പദവിയാണ് 2000ല്‍ സ്ഥാപിതമായ മറ്റൂർ സെ​ന്റ് മേരീസ് പള്ളി തിരുത്തിയെഴുതിയത്. മുമ്പ്‌ മറ്റൂർ സെ​ന്റ് ആ​ന്റണീസ് പള്ളിയുടെ ഭാ​ഗമായിരുന്നു സെ​ന്റ് മേരീസ് പള്ളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top