29 March Friday

ജില്ല സമ്പൂർണ വാക്‌സിനേഷനിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021


കൊച്ചി
സമ്പൂർണ ആദ്യഡോസ് കോവിഡ് വാക്‌സിനേഷൻ പൂർത്തീകരണത്തിലേക്ക് ജില്ല. 39,34,735 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്. ഇതിൽ 27,66,227 ആദ്യഡോസ് വാക്സിനും 11,68,508 രണ്ടാംഡോസ് വാക്സിനുമാണ്‌.

ഒറ്റ ഡോസ് വാക്‌സിൻപോലും ലഭിച്ചിട്ടില്ലാത്തവർ 3.28 ലക്ഷം പേരാണ്‌. ഇതിൽ കോവിഡ് ബാധിച്ച്‌ മൂന്നുമാസം പൂർത്തിയാകാത്ത 1 .22 ലക്ഷം ആളുകൾക്ക് ഇപ്പോൾ വാക്‌സിൻ നൽകില്ല. ബാക്കിയുള്ള എല്ലാവർക്കും ആദ്യഡോസ് ലഭ്യമാക്കുമെന്ന്‌ കലക്ടർ ജാഫർ മാലിക്‌ പറഞ്ഞു. കരുതലിലുള്ള 1.16 ലക്ഷം ഡോസ് കോവിഷീൽഡ് കൂടാതെ 1.76 ലക്ഷം ഡോസ് കോവിഷീൽഡും 9,000 ഡോസ് കോവാക്സിനും തിങ്കളാഴ്ച ലഭിക്കും.

സമ്പൂർണ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സർക്കാർ ആശുപത്രികളും ഔട്ട് റീച്ച്‌ കേന്ദ്രങ്ങളും ഒരുങ്ങി. വാക്‌സിൻ ലഭിക്കാൻ ഓൺലൈൻ ബുക്കിങ്‌ കൂടാതെ സ്‌പോട്ട്‌ മൊബിലൈസേഷൻ സൗകര്യവുമുണ്ട്.

വാക്‌സിൻ എടുത്ത് ജില്ലയെ സമ്പൂർണ ആദ്യഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുന്ന ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന്‌ കലക്‌ടർ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top