25 April Thursday

കേന്ദ്രജീവനക്കാർ രക്തസാക്ഷിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

സെപ്‌തംബർ 19 
രക്തസാക്ഷി ദിനാചരണത്തിൽ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി
ഒ സി ജോയി സംസാരിക്കുന്നു


കൊച്ചി
കേന്ദ്ര ജീവനക്കാരുടെ ഐതിഹാസികസമരത്തിന്റെ സ്‌മരണ പുതുക്കി കേന്ദ്ര ജീവനക്കാരും പെൻഷൻകാരും രക്തസാക്ഷിദിനം ആചരിച്ചു.1968 സെപതംബർ 19ലെ ഏകദിന പണിമുടക്കിൽ പങ്കെടുത്ത 17 ജീവനക്കാരാണ്‌ അന്ന്‌ രക്തസാക്ഷികളായത്‌.

ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ, ജീവനക്കാരുടെ സമരത്തെ സൈന്യത്തിനെയും പൊലീസിനെയും ഉപയോഗിച്ച്‌ അടിച്ചമർത്താനാണ് ശ്രമിച്ചത്‌. വെടിവച്ചും   ട്രെയിൻ കയറ്റിയുമാണ് സമരത്തിൽ പങ്കെടുത്ത 17 ജീവനക്കാരെ കൊലപ്പെടുത്തിയത്‌.

എറണാകുളം ബോട്ട് ജെട്ടി ടെലിഫോൺ എക്‌സ്‌ചേഞ്ചിനുമുന്നിൽ കോൺഫെഡറേഷൻ ജില്ലാ ചെയർമാൻ ജോസി കെ ചിറപ്പുറം പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ഒ സി ജോയി അനുസ്മരണപ്രഭാഷണം നടത്തി. കെ വി പ്രേംകുമാർ, പി വി ബാബു, എൻ പി പീറ്റർ, ജി ഗോപിനാഥ്, ഇ കെ പ്രേമൻ, വി ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു.

ആലുവ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ കെ കെ സുരേന്ദ്രൻ പതാക ഉയർത്തി. വി പി ശങ്കരനാരായണൻ, അശോക് കുമാർ എന്നിവർ സംസാരിച്ചു. കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ആസ്‌തി വിൽപ്പനയുടെ പ്രത്യാഘാതങ്ങൾ’ എന്ന വിഷയത്തിൽ വെബിനാർ നടത്തി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top