23 April Tuesday
മന്ത്രി കെ ടി ജലീലിനെ ലക്ഷ്യമിട്ട്‌ നടത്തുന്ന ഖുർആൻ വിരുദ്ധ അക്രമസമരത്തിൽ കോൺഗ്രസും മുസ്ലിംലീഗും കടുത്ത പ്രതിരോധത്തിൽ

ലീകോബിയെ തുറന്നുകാട്ടി പുതിയ പോർമുഖം ; കോൺഗ്രസ്‌, മുസ്ലിംലീഗ്‌, ബിജെപി കൂട്ടായ്‌മയ്‌ക്ക്‌ കൂച്ചുവിലങ്ങിടും

കെ ശ്രീകണ‌്ഠൻUpdated: Saturday Sep 19, 2020


സ്വർണക്കടത്ത്‌ കേസിൽ സർക്കാർ വിരുദ്ധ നീക്കങ്ങൾക്കെതിരെ രാഷ്‌ട്രീയ പോർമുഖം തുറക്കാനാണ്‌ സിപിഐ എം, എൽഡിഎഫ്‌ നേതൃയോഗങ്ങളിലെ തീരുമാനം. സർക്കാരിനെതിരെ നുണപ്രചാരണവുമായി കച്ചകെട്ടിയിറങ്ങിയ കോൺഗ്രസ്‌, മുസ്ലിംലീഗ്‌, ബിജെപി കൂട്ടായ്‌മയ്‌ക്ക്‌ കൂച്ചുവിലങ്ങിടുകയാണ്‌ ലക്ഷ്യം. 

മന്ത്രി കെ ടി ജലീലിനെ ലക്ഷ്യമിട്ട്‌ നടത്തുന്ന ഖുർആൻ വിരുദ്ധ അക്രമസമരത്തിൽ കോൺഗ്രസും മുസ്ലിംലീഗും പ്രതിരോധത്തിലായി‌. വിശുദ്ധ ഖുർആൻ വിതരണം ചെയ്യുന്നതിൽ ലീഗിന്‌ എതിർപ്പുണ്ടോയെന്ന്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു. ഖുർആൻ വിതരണം പാടില്ലെന്ന ആർഎസ്‌എസ്‌ നിലപാടിനോട്‌ മുസ്ലിംലീഗ് യോജിക്കുന്നോ എന്നാണ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആരാഞ്ഞത്‌.

ബിജെപിയുടെ ഖുർആൻ വിരുദ്ധത ഇത്ര തീവ്രമായി മുസ്ലിംലീഗ്‌ അടക്കം ഏറ്റെടുക്കണമോയെന്ന‌ ചോദ്യം ശക്തമായി‌. സ്വർണക്കടത്ത്‌ കേസിൽ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐയും രംഗത്തിറങ്ങി. സെപ്‌തംബർ 22 മുതൽ സമരപരമ്പരകൾക്ക്‌ സിപിഐ എമ്മും എൽഡിഎഫും തീരുമാനിച്ചു‌. ഇതോടെ കേരള രാഷ്‌ട്രീയം ബഹുജന മുന്നേറ്റത്തിൽ തിളച്ചുമറിയും.

കുഞ്ഞാലിക്കുട്ടി പാഞ്ഞെത്തി; തിരക്കിട്ട്‌ ചർച്ച
മന്ത്രി ജലീൽ ഖുർആൻ കടത്തിയെന്ന ആരോപണം തിരിച്ചടിയാകുമെന്ന്‌ ഉറപ്പായതോടെ വെള്ളിയാഴ്‌ച കോൺഗ്രസ്‌, മുസ്ലിംലീഗ്‌ നേതാക്കളുടെ തിരക്കിട്ട കൂടിയാലോചന. പി കെ കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, എം കെ മുനീർ തുടങ്ങിയവരാണ്‌ പോംവഴി തേടി ഒത്തുകൂടിയത്‌. ഖുർആൻ വിവാദത്തിൽനിന്ന്‌ തലയൂരി മുഖം രക്ഷിക്കാനായിരിക്കും ഇനിയുള്ള ശ്രമം. മന്ത്രി ജലീലിനെതിരായ സമരത്തിൽ ബിജെപിയുമായി ഒത്തുചേർന്നെന്ന പ്രതീതി സൃഷ്ടിച്ചെന്നാണ്‌ കന്റോൺമെന്റ്‌ ഹൗസിലെ കൂടിയാലോചനകളിൽ പങ്കുവച്ച വികാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top