19 April Friday

സംസ്ഥാന സർക്കാരിനെതിരായ അതിക്രമങ്ങളെ 
പ്രതിരോധിക്കും: കാനം രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022


കൊല്ലം
സംസ്ഥാന സർക്കാരിനെതിരായ അതിക്രമങ്ങളെ സിപിഐ ശക്തമായി പ്രതിരോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നേട്ടത്തിന്റെ പങ്കുപറ്റാൻ കൈനീട്ടുന്നതും അല്ലാത്തപ്പോൾ കുറ്റം പറയുന്നതും മാനംമര്യാദയുള്ള രാഷ്ട്രീയമല്ലെന്നും കാനം പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വെളിയം ഭാർഗവൻ നഗറിൽ (സി കേശവൻ മെമ്മോറിയൽ ടൗൺഹാൾ) ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇടത് സർക്കാരിനെ തകർക്കാൻ ബിജെപിയും യുഡിഎഫും ഐക്യത്തിലാണ്‌. ഈ  സാഹചര്യത്തിൽ എൽഡിഎഫിനെ പോറലേൽക്കാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പാർടിക്കുണ്ട്‌.  രാഷ്‌ട്രീയദൗത്യം നിറവേറ്റാൻ ഒരുമിച്ചു നിൽക്കണം. എല്ലാ രംഗത്തും ഇടതുപാർടികളുടെ ഐക്യം ശക്‌തമാകണം. ദേശീയപതാകകളുടെ എണ്ണം വർധിപ്പിച്ചാൽ ഉണ്ടാകുന്നതല്ല ദേശാഭിമാനബോധമെന്നും- കാനം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top