25 April Thursday

വിഴിഞ്ഞത്ത്‌ സതീശന്‌ കൂക്കിവിളി ; സമരം രാഷ്‌ട്രീയവൽക്കരിക്കുന്നതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022


തിരുവനന്തപുരം
തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച്‌ വിഴിഞ്ഞത്ത്‌ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെ രാഷ്‌ട്രീയവൽക്കരിക്കാനുള്ള   പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ  നീക്കത്തിന്‌ കനത്ത തിരിച്ചടി.   കൂക്കിവിളിച്ചാണ്‌ സമരക്കാർ  സതീശനെ തിരിച്ചയച്ചത്‌. തുറമുഖ കവാടത്തിനുമുമ്പിലെ സമരവേദിയിൽ വ്യാഴാഴ്‌ച പതിനൊന്നരയോടെയാണ്‌ വി ഡി സതീശൻ എത്തിയത്‌.

സതീശൻ പ്രസംഗിച്ചതോടെ സമരക്കാർ ബഹളംവച്ചു. രാഷ്ട്രീയക്കാർ സമരവേദിയിലേക്ക് വരേണ്ടെന്നും മത്സ്യത്തൊഴിലാളി സമരത്തെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ലെന്നും തൊഴിലാളികൾ പറഞ്ഞു. തുടർന്ന് മുദ്രാവാക്യങ്ങളും ഉയർന്നതോടെ സന്ദർശനം മതിയാക്കി സതീശൻ മടങ്ങി.

അരുവിക്കര ഉപതെരഞ്ഞെടുപ്പിനിടെ മുഖ്യവാഗ്ദാനമായി വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നൽകിയത്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു. പരിസ്ഥിതി, സാമൂഹ്യാഘാതപഠന വ്യവസ്ഥകൾ അംഗീകരിച്ചതും കേന്ദ്രത്തിലെ കോൺഗ്രസ്‌ സർക്കാർ. ഭരണത്തിലിരുന്നപ്പോൾ   തിരിഞ്ഞുനോക്കാത്തവർ ഇപ്പോൾ കണ്ണീരുമായി വരുന്നത്‌ കാപട്യമാണെന്ന്‌ തൊഴിലാളികൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top