25 April Thursday

കരുത്തോടെ മുന്നോട്ട് ; രണ്ടാം പിണറായി സർക്കാർമൂന്നാം വർഷത്തിലേക്ക്‌

ദിനേശ്‌വർമUpdated: Friday May 19, 2023


തിരുവനന്തപുരം
ബദൽ നയങ്ങളും ക്ഷേമ–-വികസന പരിപാടികളുമായി രണ്ടാം പിണറായി സർക്കാർ കരുത്തോടെ മൂന്നാം വർഷത്തിലേക്ക്‌. ജനങ്ങളെ വർഗീയമായി ചേരിതിരിക്കാനും കേരളത്തെ അവഗണിച്ച്‌ തോൽപ്പിക്കാനുമുള്ള കേന്ദ്ര–- ബിജെപി ശ്രമങ്ങളെ ധീരമായി നേരിട്ടാണ്‌ എൽഡിഎഫ്‌ സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയത്‌.  വികസനമില്ലെന്ന്‌ ആക്ഷേപിക്കുന്നവർക്കുള്ള മറുപടിയാണ്‌ 12.01 ഡിജിപി വളർച്ചയും വ്യവസായ–- സ്‌റ്റാർട്ടപ്‌ രംഗത്തെ മുന്നേറ്റവും. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, അധികാര വികേന്ദ്രീകരണം തുടങ്ങി വിവിധ ജീവിത സൂചികകളിൽ കേരളമാണ്‌ മുന്നിലെന്ന്‌ നിതി ആയോഗ്‌ വ്യക്തമാക്കുന്നു. 64,006 അതിദരിദ്ര കുടുംബങ്ങളെ സർക്കാർ ദത്തെടുത്തു. വിലക്കയറ്റം പിടിച്ചുനിർത്താൻ രണ്ടുവർഷത്തിനിടെ ചെലവഴിച്ചത്‌ 10,000 കോടി. 13 നിത്യോപയോഗ സാധനങ്ങൾക്ക്‌ ഇപ്പോഴും 2016ലെ അതേവില.

തൊഴിലുറപ്പ്‌ തൊഴിൽ ദിനത്തിന്റെ ദേശീയ ശരാശരി 50 ആണെങ്കിൽ കേരളത്തിലിത്‌ 64.41. കിഫ്‌ബി വഴി  80,352 കോടി രൂപയുടെ 1057 പദ്ധതികൾ നടപ്പാകുന്നു. കേന്ദ്രം വിൽക്കാൻവച്ചവയടക്കം 23 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. മികച്ച അടിസ്ഥാന –- അക്കാദമിക് സൗകര്യങ്ങൾ ഉറപ്പുവരുത്തിയ പൊതുവിദ്യാഭ്യാസ രംഗവും മഹാമാരിയുടെ കാലത്തും വെല്ലുവിളികളെ മറികടന്ന്‌ ജാഗ്രത പുലർത്തിയ ആരോഗ്യമേഖലയും രാജ്യത്തിന്‌ മാതൃകയാണ്‌. ലൈഫ്‌ മിഷൻ പദ്ധതി ലക്ഷക്കണക്കിനുപേർക്കാണ്‌ തണലായത്‌.

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ 28ൽനിന്ന്‌ 15ലേക്ക്‌ കുതിച്ചു. ഒറ്റവർഷത്തിൽ 1,30,000 സംരംഭങ്ങളും 7,900 കോടി നിക്ഷേപവും മൂന്നു ലക്ഷത്തോളം തൊഴിലും. സ്‌റ്റാർട്ടപ്പുകളുടെ എണ്ണം 4043 ആയി. സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലൂടെ 8500 കോടി വരുമാനം. 1.7 ലക്ഷം ഹെക്ടർ നെൽക്കൃഷിയെന്നത്‌ 2.23 ലക്ഷത്തിലേക്കെത്തിച്ചു. ദേശീയപാതകൾക്ക്‌ സ്ഥലം ഏറ്റെടുക്കലിനായി 5580 കോടി ചെലവഴിച്ചു. 2010 –-26 കാലത്ത്‌ നിശ്ചലമായിരുന്ന ദേശീയപാതാ വികസനമാണ്‌ അതിവേഗം മുന്നേറുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top