കവളങ്ങാട്
കൊച്ചി–-ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം ചീയപ്പാറയ്‌ക്കുസമീപം സംരക്ഷണഭിത്തിക്കുപിന്നാലെ റോഡിന്റെ വശങ്ങളും ഇടിയുന്നു. വനമേഖലയിൽ പെയ്യുന്ന കനത്ത മഴയാണ് കാരണം. ഒരുവർഷംമുമ്പ് വീതി കുറവുള്ള ഇവിടത്തെ സംരക്ഷണഭിത്തിയും ഇടിഞ്ഞിരുന്നു. ഇവിടെയാണ് ഇപ്പോൾ മൺഭിത്തിയും ടാറിങ്ങും ഉൾപ്പെടെ ഇടിയുന്നത്. മണ്ണിടിയുന്ന പ്രദേശം 500 അടിയിലേറെ താഴ്ചയുള്ള കൊക്കയാണ്.
വൻതോതിൽ റോഡ് ഇടിഞ്ഞാൽ ഇതുവഴിയുള്ള ഗതാഗതം നിലയ്‌ക്കും. വശങ്ങൾ ഇടിഞ്ഞ പ്രദേശത്ത് ഒറ്റവരി ഗതാഗതമാക്കി ചുരുക്കിയിരിക്കുകയാണ്. മഴ മാറിയാൽ മാത്രമേ അറ്റകുറ്റപ്പണി സാധ്യമാകുകയുള്ളൂ എന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. മഴ തുടരുകയും മണ്ണിടിയുകയും ചെയ്താൽ അടിമാലി, മൂന്നാർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി നിലയ്‌ക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..