07 July Monday

മഴ: 2 ജില്ലയിൽ ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022


തിരുവനന്തപുരം
സംസ്ഥാനത്ത്‌ നാശം വിതച്ച്‌ അതിശക്ത മഴ തുടരുന്നു. വടക്കൻ തമിഴ്നാടിനു മുകളിലുള്ള ചക്രവാതച്ചുഴിയുടെയും തമിഴ്നാട്  മുതൽ മധ്യപ്രദേശ്‌ വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെയും സ്വാധീനത്തിൽ അതിശക്ത മഴ വ്യാഴവും തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. വെള്ളിയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.  കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ  വ്യാഴം ഓറഞ്ച്‌ അലർട്ടും (അതിശക്ത മഴ) തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. വെള്ളി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടാണ്‌. 

കേരളം, ലക്ഷദ്വീപ്, - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ പോകരുത്‌. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഇതുവരെ 101 ശതമാനം അധിക വേനൽമഴയാണ്‌ സംസ്ഥാനത്ത്‌ ലഭിച്ചത്‌. പത്തനംതിട്ടയിലാണ്‌ കൂടുതൽ മഴ ലഭിച്ചത്‌. 802.5 മി.മീ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top