29 March Friday
മാസ്‌ക്‌, സാനിറ്റൈസർ ഉപയോഗം തുടരണം

ദുർഘടഘട്ടം: ഒന്നിച്ചുനിൽക്കാം, അതിജീവിക്കാം ; സമൂഹമൊന്നാകെ തയ്യാറാകണണം

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020


സ്വന്തം ലേഖകൻ
നിലവിലുള്ള ദുർഘടഘട്ടത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്‌താൽ ആപത്തില്ലാതെ മുന്നോട്ടുപോകാമെന്നും ഇതിന്‌ സമൂഹമൊന്നാകെ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ദീർഘകാലം എല്ലാം അടച്ചിട്ട്‌ ജീവിക്കാനാകില്ല. ആദ്യഘട്ട അടച്ചിടലിന്‌‌ ഗുണമുണ്ടായിട്ടുണ്ട്‌. സമ്പർക്കം ഒഴിവാക്കിയാൽ രോഗത്തെ തടയാമെന്ന അവബോധം ജനങ്ങളിൽ സൃഷ്‌ടിക്കാനായി. മാസ്‌ക്‌, സാനിറ്റൈസർ ഉപയോഗം തുടരണം. കൈകൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന ശീലങ്ങൾ മാറ്റണം. പ്രവാസികൾ അവർക്ക്‌‌ അവകാശപ്പെട്ട മണ്ണിലേക്കാണ്‌ വരുന്നത്‌. പരിശോധനയ്‌ക്കുശേഷം നിർബന്ധമായും അവർ നിരീഷണത്തിൽ കഴിയണം.14 ദിവസത്തെ ക്വാറന്റൈനിൽ ഒരു ജാഗ്രതക്കുറവുമുണ്ടാകില്ലെന്ന്‌ ഉറപ്പാക്കാൻ സർക്കാർ ആകുന്നതെല്ലാം ചെയ്യും. എന്നാൽ, ജനങ്ങളാണ്‌ ഇതിന്‌ മുൻകൈയെടുക്കേണ്ടത്‌. പുറപ്പെടുന്നതും എത്തേണ്ടതുമായ സംസ്ഥാനങ്ങളുടെ പാസുണ്ടെങ്കിൽ സംസ്ഥാനങ്ങൾ യാത്ര തടസ്സപ്പെടുത്തരുതെന്നാണ്‌ നിർദേശമെന്നും ഇക്കാര്യം വീണ്ടും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാനലുകൾക്ക്‌ ഇൻഡോർ ഷൂട്ടിങ്ങിന്‌ ഇളവ്‌ നൽകും‌. സിനിമാ ചിത്രീകരണത്തിന്റെ കാര്യം ആലോചനയിലുണ്ട്‌. കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്ന്‌ യാത്രചെയ്യുന്നവർക്ക്‌ കർശനമായ നിയന്ത്രണമുണ്ടാകും. പെരുന്നാൾ ദിനത്തിൽ കഴിയാവുന്ന ഇളവുകൾ അനുവദിക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top