29 March Friday

നീലക്കുറിഞ്ഞി ദേശീയോദ്യാനം ; പ്രശ്‌നപരിഹാരത്തിന്‌ ഉന്നതതലയോഗം 
ചേരും : മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Jan 19, 2023


മൂന്നാർ
വട്ടവടയിലെ നീലക്കുറിഞ്ഞി ദേശീയോദ്യാനവുമായി ബന്ധപ്പെട്ടുള്ള  പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിന് 25 ന് തിരുവനന്തപുരത്ത് ഉന്നതതലയോഗം നടക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. മൂന്നാർ പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിപ്രകാരം ഗുണഭോക്താക്കൾക്കുള്ള ധനസഹായ രേഖകളുടെ വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി കലക്ടറുടെ പദവിയുള്ള സെറ്റിൽമെന്റ്‌ ഓഫീസറെ നിയമിക്കും. 

നീലക്കുറിഞ്ഞി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കും.  മാട്ടുപ്പെട്ടി കുറ്റ്യാർവാലിയിൽ ഭൂരഹിതർക്കായി നൽകിയ ഭൂമിക്ക് പട്ടയം ലഭ്യമാക്കുന്നതിനും പട്ടയം ലഭിച്ചവർക്ക് ഭൂമി കാണിച്ചുകൊടുക്കാനും നടപടി സ്വീകരിക്കും. ഇടുക്കിയിലെ സങ്കീർണമായ ഭൂപ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചുവരികയാണ്‌. 1960, 1964 വർഷങ്ങളിലെ ഭൂപതിവ് ചട്ട ഭേദഗതി ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും റീസർവേ നടത്തും. ആദ്യഘട്ടം 915 വില്ലേജുകളിൽ ഇതിനോടകം സർവേ പൂർത്തിയായി. സംസ്ഥാനത്ത് വീടില്ലാത്ത ഒരു കുടുംബം പോലും ഉണ്ടാകരുതെന്നാണ് ഇടതുപക്ഷ സർക്കാരിന്റെ നയം. നാല് സെന്റ്‌ ഭൂമിയുള്ള എല്ലാവർക്കും വീട് നിർമിക്കുന്നതിന് സഹായം നൽകും. മണ്ണിന്റെ ഉടമയായ മനുഷ്യന് ഭൂമി ലഭിക്കുമ്പോൾ ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top