26 April Friday

ജില്ലയിൽ വീണ്ടും ആയിരം കടന്ന്‌ കോവിഡ്‌ രോഗികൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020


കൊച്ചി
ജില്ലയിൽ വീണ്ടും 1000 കടന്ന്‌ കോവിഡ്‌ രോഗികൾ. ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ച 1022ൽ 525 പേർക്കും‌ സമ്പർക്കംവഴിയാണ്‌ രോഗം ബാധിച്ചത്‌. 480 പേർക്ക്‌ ഉറവിടമറിയില്ല. 22 പൊലീസുകാർക്കും മൂന്ന്‌ ആരാേഗ്യ പ്രവർത്തകർക്കും രോഗം പിടിപെട്ടു. 941  പേർ രോഗമുക്തി നേടി. 1908 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി.

നിരീക്ഷണ പട്ടികയിൽനിന്ന്‌ 1930 പേരെ ഒഴിവാക്കി. 29,839 പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌. 28,244  പേർ വീടുകളിലും 89 പേർ കോവിഡ് കെയർ സെന്ററുകളിലും 1506 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 236 പേരെ  ആശുപത്രിയിൽ/ എഫ്എൽടിസിയിൽ പ്രവേശിപ്പിച്ചു. 270 പേരെ ഡിസ്ചാർജ് ചെയ്തു. 4301 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു.

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,426 ആണ്. ഗവ. മെഡിക്കൽ കോളേജ്–-190, പിവിഎസ്–-- 50, ജിഎച്ച് മൂവാറ്റുപുഴ–-16, ഡിഎച്ച് ആലുവ –-6, സഞ്ജീവനി –-67, സ്വകാര്യ ആശുപത്രികൾ–- 767,  എഫ്എൽടിസികൾ–-1026, എസ്‌എൽടിസികൾ–159, ഡോമിസിലറി കെയർ സെന്റർ–-144, വീടുകൾ –-8980.

45 സെക്ടറൽ മജിസ്ട്രേട്ടുമാർകൂടി
കോവിഡ് പ്രതിരോധം ശക്തമാക്കാൻ 45 സെക്ടറൽ മജിസ്ട്രേട്ടുമാരെക്കൂടി നിയമിച്ചു. നിലവിലെ 119 ഉദ്യോഗസ്ഥർക്ക് പുറമേയാണിത്. വിട്ടുവീഴ്ചയില്ലാത്ത നിരീക്ഷണം നടപ്പാക്കാൻ കലക്ടർ എസ് സുഹാസ് മജിസ്ട്രേട്ടുമാർക്ക് നിർദേശം നൽകി.

ജനങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ, കണ്ടെയ്ൻമെന്റ്‌ സോണുകൾ, രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാനാണ്‌ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചത്. ഒരു സെക്ടറൽ മജിസ്ട്രേട്ട്‌ 30 മുതൽ 40 വരെ പരിശോധനകൾ നടത്തണം. പൊതുഇടങ്ങൾ, കച്ചവടസ്ഥാപനങ്ങൾ, വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ നടക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

കണ്ടെയ്ൻമെന്റ്‌ സോണുകളിലെ പരിശോധനകൾ വർധിപ്പിക്കണം. സെക്ടറൽ മജിസ്ട്രേട്ടുമാരുടെ പ്രവർത്തനങ്ങൾ അഭിനന്ദനർഹമാണെന്നും കലക്ടർ കൂട്ടിച്ചേർത്തു. അസിസ്റ്റന്റ്‌ കലക്ടർ രാഹുൽ കൃഷ്ണ ശർമ, എഡിഎം സാബു കെ ഐസക് എന്നിവരും യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top