09 December Saturday

ആശുപത്രി 
സംരക്ഷണ ബില്ലിൽ 
ഗവർണർ ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023


തിരുവനന്തപുരം
കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമ ഭേദഗതി ബില്ലിൽ ​ഗവര്‍ണര്‍ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഒപ്പുവച്ചു.

കൂടുതൽ വിഭാഗങ്ങളെ ‘ആരോഗ്യപ്രവർത്തകർ’ എന്ന പരിഗണനയിൽ ഉൾപ്പെടുത്തിയ ആശുപത്രി സംരക്ഷണ ഭേദഗതി നിയമം ആക്രമണങ്ങൾ അവസാനിപ്പിക്കാനും കുറ്റക്കാർക്ക്‌ കൃത്യമായ ശിക്ഷ നൽകാനും ലക്ഷ്യമിട്ടുള്ളതാണ്‌. 

കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ ഭേദഗതി ബില്ലിലും ഗവർണർ ഒപ്പുവച്ചു. നികുതി കേസുകൾ തീർപ്പാക്കാൻ ട്രിബ്യൂണൽ രൂപീകരിക്കാനുള്ളതാണ്‌ കേരള ടാക്സേഷൻ ഭേദഗതി നിയമം.  ആറുമാസംമുമ്പ്‌ സമർപ്പിച്ച കേരള പൊതുജനാരോഗ്യ ബില്ലിൽ ഒപ്പിടാൻ ഗവർണർ തയാറായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top