29 March Friday

കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് റോഡുപണിയും മാറണം ; മന്ത്രിയെ പിന്തുണച്ച്‌ മുരളി തുമ്മാരുകുടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022


തിരുവനന്തപുരം
കാലാവസ്ഥയ്‌ക്ക്‌ അനുസരിച്ച്‌ റോഡ് നിർമാണവും സാങ്കേതികമായി മാറണമെന്ന്‌ പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ പ്രതികരണത്തെ പിന്തുണച്ച്‌  യുഎൻ ദുരന്ത ലഘൂകരണവിഭാഗം മേധാവി മുരളി തുമ്മാരുകുടി.

കാലാവസ്ഥാ മാറ്റത്തിനും ഭൂപ്രകൃതിക്കും അനുസരിച്ച് മികച്ച റോഡുകൾ നിർമിക്കാനുള്ള എൽഡിഎഫ്‌ സർക്കാർ ശ്രമത്തെ  പ്രോത്സാഹിപ്പിക്കുന്നതിനു പകരം മോശമാണെന്ന് വരുത്തുകയും പരിഹസിക്കുകയും ചെയ്യുന്നത് നല്ലതിനല്ലെന്ന്‌ അദ്ദേഹം ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു.

അഴിമതി മാറിയതുകൊണ്ടുമാത്രം കുഴി ഇല്ലാതാകില്ല. അഴിമതിയൊന്നും ഇല്ലാത്ത രാജ്യങ്ങളിലും റോഡിൽ കുഴിയുണ്ട്. ഭൂപ്രകൃതി, കാലാവസ്ഥ, രൂപകൽപ്പന, നിർമാണരീതി എന്നിവയെല്ലാം കുഴിയുണ്ടാകാൻ കാരണമാണ്. കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും റോഡ്‌ വേഗത്തിൽ കേടാകാൻ ഇടയാക്കും. ഈ സാഹചര്യത്തിൽ "കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിർമാണരീതികൾ’ എന്ന വിഷയത്തിൽ കേരളത്തിൽ സെമിനാർ സംഘടിപ്പിച്ചെന്ന്‌ അറിയുന്നത് നല്ല കാര്യമാണ്. മഴയുടെ മാറുന്ന രീതികളെപ്പറ്റി മന്ത്രി മുഹമ്മദ് റിയാസ് സംസാരിച്ചത്‌ എൻജിനിയർമാർ ശ്രദ്ധിക്കേണ്ടതാണെന്നും തുമ്മാരുകുടി കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top