29 March Friday

9 കോടി പദ്ധതികളുടെ തിളക്കത്തിൽ സർക്കാർ മെഡിക്കൽ കോളേജ്‌ ; ആലുവയിൽ ‘ലക്ഷ്യ'

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

ആലുവ ജില്ലാ ആശുപത്രിയിൽ 'ലക്ഷ്യ' പദ്ധതികൾ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു


കളമശേരി
സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ മന്ത്രി വീണാ ജോർജ്‌ ഒമ്പത്‌ കോടിരൂപയുടെ എട്ട്‌ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അഞ്ചുകോടി രൂപ ചെലവിൽ ഡോക്ടേഴ്സ് ഫാമിലി ക്വാർട്ടേഴ്സ്, കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് 92 ലക്ഷം രൂപ ചെലവിൽ ഓക്സിജൻ പ്ലാന്റ്, 50 ലക്ഷം രൂപ ചെലവിൽ നവീകരിച്ച  20 പേ വാർഡുകൾ, 24.80 ലക്ഷം രൂപ ചെലവിൽ ഹൈമാസ്റ്റ് വിളക്കുകളും സ്ട്രീറ്റ് ലൈറ്റും, 1.69 കോടി രൂപ ചെലവിൽ ഇമേജിങ്‌ സെന്ററിൽ ഡിജിറ്റൽ മാമോഗ്രാഫി മെഷീൻ എന്നിവയാണ്‌ ഉദ്ഘാടനം ചെയ്തത്‌.

കെ ജെ മാക്സി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ച്‌ സ്ഥാപിച്ച അഫേറിസിസ്‌ സംവിധാനം,  മുൻ എംഎൽഎ ജോൺ ഫെർണാണ്ടസിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന്‌ 40.31 ലക്ഷം രൂപ മുടക്കി സജ്ജമാക്കിയ ആധുനിക ഐസിയു ആംബുലൻസ്, ആർദ്രം പദ്ധതിയുടെ ഭാഗമായി നവീകരിച്ച കാരുണ്യ ഫാർമസി എന്നിവയും ഉദ്ഘാടനം ചെയ്തു. മന്ത്രി പി രാജീവ് അധ്യക്ഷനായി.

ആലുവയിൽ ‘ലക്ഷ്യ'
ആലുവ ജില്ലാ ആശുപത്രിയിൽ ‘ലക്ഷ്യ' പദ്ധതിക്ക് തുടക്കമായി. ‘ലക്ഷ്യ’ പ്രവർത്തനങ്ങളും ലേബർ റൂം നവീകരണ നിർമാണോദ്ഘാടനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു.  1.97 കോടിയുടെ നവീകരണമാണ് നടത്തുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top