കൊച്ചി> കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പൊലീസ് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി വിലക്കിയിട്ടും രാഷ്ടീയ പാര്‍ട്ടികള്‍ ഉത്തരവ് വകവെയ്ക്കാതെ സമരം തുടരുകയാണന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാല്‍ പരാമര്‍ശം.
കേസില്‍ കക്ഷികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതിയില്‍ ഹാജരായില്ലെങ്കിലും കോടതിയുടെ ഉത്തരവ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാധകമാണന്നും കോടതി വ്യക്തമാക്കി.കോടതി ഉത്തരവ് നടപ്പാക്കാന്‍ രണ്ടു മാസമായി സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
സമരക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ തിരുവനന്തപുരം ഐജിയും സിറ്റി പൊലീസ് കമ്മീഷണറും
അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നോട്ടീസ് കിട്ടിയിട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ ഹാജരാക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
ജൂലൈ 31 വരെ തങ്ങള്‍ കോടതി ഉത്തരവ് പാലിച്ചിട്ടുണ്ടെന്ന് യു.ഡി.എഫിനു വേണ്ടി ഹാജരായ
അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഉത്തരവ് നീട്ടിയ വിവരം അറിഞ്ഞില്ലേയെന്നും കോടതി ചോദിച്ചു.
ഉത്തരവ് ലംഘിച്ച് സമരം തുടരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ നിയമപ്രകാരം നടപടികള്‍ ഉണ്ടാവുന്നില്ലെന്ന്ഹര്‍ജിക്കാര്‍ ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..