29 March Friday

ഖുർആന്റെ പേരിൽ രാജിയെന്തിന്‌: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020


സ്വന്തം ലേഖകൻ
യുഎഇ കോൺസുലേറ്റ്‌ നൽകിയ മതഗ്രന്ഥം വാങ്ങിയത്‌ സംബന്ധിച്ച്‌ അന്വേഷണ ഏജൻസി വിശദാംശം തേടിയതിന്റെ പേരിൽ മന്ത്രി കെ ടി ജലീൽ രാജിവക്കേണ്ടതില്ലെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ .

ഖുർആൻ സ്വീകരിച്ചതിൽ എന്ത്‌ നിയമലംഘനമാണ്‌ നടത്തിയത്‌. സ്വർണക്കടത്ത്‌ അന്വേഷിക്കുന്ന ഏജൻസി ഇതുമായി ബന്ധപ്പെട്ട്‌ വിശദാംശം തേടിയതിൽ അസാധാരണമായി ഒന്നുമില്ല. സംശയത്തിന്റെ പേരിൽ ഒരു വ്യക്തിയെയും കുഴപ്പത്തിലാക്കാൻ കഴിയില്ല. പി കെ കുഞ്ഞാലിക്കുട്ടി സ്‌ത്രീപീഡന കേസിലാണ്‌ രാജിവച്ചത്‌. അത്‌ എന്തായാലും ജലീലിന്റെ കാര്യത്തിലുണ്ടാകില്ല. ജുഡീഷ്യൽ കമീഷൻ മുമ്പാകെ മണിക്കൂറുകളോളം വിചാരണയ്‌ക്ക്‌ ഇരുന്ന ഉമ്മൻചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചില്ല.

സ്വർണക്കടത്തിൽ പ്രതികൾക്ക്‌ ജാമ്യം കിട്ടാൻ കസ്റ്റംസ്‌ കൂട്ടുനിൽക്കുകയാണ്‌. ഇത്‌ മാധ്യമങ്ങൾ ചർച്ചയാക്കാത്തത്‌ ബോധപൂർവമാണ്‌. കേസുതന്നെ പൊളിയുമെന്ന്‌ തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. അപ്പോഴാണ്‌ സർക്കാരിനും മന്ത്രി കെ ടി ജലീലിനും എതിരെ പുകമറ സൃഷ്ടിക്കുന്നത്‌.

ഖുർആൻ കൊണ്ടുവന്നത്‌ കോൺസുലേറ്റാണ്‌. പ്രോട്ടോകോൾ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്‌ ഉത്തരവാദി കോൺസുലേറ്റും കസ്റ്റംസും ആണെന്ന്‌ എ വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top