12 July Saturday

പുസ്തകോത്സവം ഇന്ന്‌ സമാപിക്കും ; ശ്രദ്ധേയമായി ചിന്ത, ദേശാഭിമാനി സ്റ്റാൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


ആലുവ
ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ നേതൃത്വത്തിൽ ആലുവ യുസി കോളേജിൽ മൂന്ന് ദിവസമായി സംഘടിപ്പിച്ച പുസ്തകോത്സവം വ്യാഴാഴ്ച സമാപിക്കും. സമാപനസമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ലൈബ്രേറിയൻമാരുടെ സംഗമം കവി ഡോ. രാവുണ്ണി ഉദ്ഘാടനം ചെയ്തു. ജയൻ അവണൂരിനെ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി കുഞ്ഞിക്കൃഷ്ണൻ ആദരിച്ചു.

ഭരണഘടനയുടെ ദർശനം എന്ന വിഷയത്തിൽ ടി ആർ വിനോയ് കുമാർ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷെറീന ബഷീർ അധ്യക്ഷയായി. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ലിറ്റിഷ ഫ്രാൻസിസ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ, പ്രസിഡന്റ് പി കെ സോമൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിമാരായ വി കെ ഷാജി, ഒ കെ കൃഷ്ണകുമാർ, ഡി ആർ രാജേഷ് എന്നിവർ സംസാരിച്ചു.

ശ്രദ്ധേയമായി ചിന്ത, ദേശാഭിമാനി സ്റ്റാൾ
ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ പുസ്തകോത്സവത്തിൽ ചിന്ത, ദേശാഭിമാനി സ്‌റ്റാളുകളിൽ തിരക്കേറി. വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളാണ് ചിന്ത, ദേശാഭിമാനി സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. കേരളം ആറ് പതിറ്റാണ്ടുകൾ, കുട്ടികൾക്കായി കുട്ടിത്താളം എന്ന 10 പുസ്തകങ്ങളുടെ സമാഹാരം, മലയാളത്തിലെ പ്രണയകഥകൾ, കെ എൻ പണിക്കരുടെ കലുഷിതമായ കാലം, ജയ്‌ഭീം സിനിമയ്ക്ക് ആധാരമായ സ്ത്രീകളുടെ നിയമപോരാട്ടങ്ങളുടെ കഥകളുടെ സമാഹാരം നിൽക്കൂ ശ്രദ്ധിക്കൂ, മധുപാലിന്റെ ‘വാക്കുകൾ കേൾക്കാൻ ഒരു കാലം വരും’, പി രാജീവിന്റെ ‘ചുവപ്പ് പടർന്ന നൂറ്റാണ്ട്’, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രം, പെരുമാൾ  മുരുകന്റെ ആലവായൻ തുടങ്ങി നിരവധി പുതിയ പുസ്തകങ്ങളും ലോക ക്ലാസിക്കുകളും സ്‌റ്റാളിലുണ്ട്‌. ഗ്രന്ഥശാലകൾക്കും സ്കൂൾ, കോളേജ് ലൈബ്രറികൾക്കും ആകർഷകമായ വിലക്കുറവിൽ പുസ്തകം ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top