16 July Wednesday

കൗതുകമായി ‘ചെകുത്താൻ കൂന്തൽ’

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


വൈപ്പിൻ
അടുത്തകാലത്തായി മീൻപിടിത്തബോട്ടുകൾക്ക് വിരളമായി ലഭിക്കുന്ന വലുപ്പമേറിയ ചുവന്ന കൂന്തൽ കൗതുകമാകുന്നു. അഞ്ചുമുതൽ 10 കിലോയോളം തൂക്കമുണ്ടിതിന്‌. മത്സ്യത്തൊഴിലാളികൾക്കിടയിൽ ‘ചെകുത്താൻ കൂന്തൽ’ എന്നറിയപ്പെടുന്ന ഇത്തരം മീൻ കയറ്റുമതിക്കായി കച്ചവടക്കാർ വാങ്ങാറില്ല. അതിനാൽ ഹാർബറുകളിൽ ഡിമാൻഡ്‌ കുറവാണ്. എന്നാൽ, വിദേശത്ത് ഇതിന്‌ വലിയ പ്രിയമാണ്‌. കേരളത്തിൽ ആഴക്കടലിൽ മീൻപിടിത്തം നടത്തുന്ന ബോട്ടുകൾ ചൂണ്ടയിടുമ്പോഴാണ് ഇത്തരം കൂന്തൽ ലഭിക്കുന്നത്.
പസിഫിക് സമുദ്രംപോലുള്ള മഹാസമുദ്രങ്ങളിൽനിന്ന്‌ 500 മുതൽ 900 കിലോവരെ തൂക്കമുള്ള ചെകുത്താൻ കൂന്തൽ ലഭിച്ചിട്ടുണ്ടെന്ന്‌  മത്സ്യമേഖലയിലെ ശാസ്ത്രജ്ഞർ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top