19 April Friday

കാണികളെ താരങ്ങളാക്കി ‘കള്ളൻ’ അരങ്ങിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


പെരുമ്പാവൂർ
പുല്ലുവഴിയുടെ കഥാകാരൻ എം പി നാരായണപിള്ളയുടെ കള്ളൻ എന്ന കഥയെ നാടകരൂപത്തിൽ അരങ്ങിലെത്തിച്ച്‌ വളയൻചിറങ്ങര സുവർണ തിയറ്റേഴ്സ്. കള്ളന് കഞ്ഞിവച്ചവൾ എന്ന പേരിൽ ഉള്ളടക്കത്തിന്റെ ഭംഗി ചോരാതെയാണ്‌ കഥ നാടകരൂപത്തിലാക്കിയത്. മോഷ്ടിക്കാൻ കയറുന്ന കള്ളന് ഭക്ഷണം നൽകുകയും  കുഴമ്പ് ഉപയോഗിച്ച് വീട്ടമ്മ തന്റെ കാൽതിരുമ്മിക്കുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം. കറുപ്പു നിറത്താൽ ഓഡിറ്റോറിയം ചിട്ടപ്പെടുത്തി, മികച്ച ശബ്ദ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്‌ അവതരണം.

പ്രേക്ഷകർ നടന്മാരാകുന്ന രീതിയും  ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക്‌ ചെയ്ത 30 പേർക്കാണ് നാടകം കാണാൻ അവസരം. സ്ഥിരംവേദിയായതിനാൽ തുടർച്ചയായിട്ടാണ് നാടകം അവതരിപ്പിക്കുന്നത്. പ്രേക്ഷകരുടെ അഭ്യർഥനപ്രകാരം മൂന്നു ദിവസം പിന്നിടുകയാണ് നാടകാവതരണം.

എൽദോസ് യോഹന്നാനാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സുഭാഷ് നെല്ലിമോളം,അമൃതവല്ലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്. ബെന്യാമിന്റെ ആടുജീവിതം നാടകമായി അരങ്ങിലെത്തിക്കുന്നതിനുള്ള ഒരുക്കത്തിലാണ്‌ സുവർണ തിയറ്റേഴ്സെന്ന് സെക്രട്ടറി എൻ എം രാജേഷ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top