19 April Friday

സിൽവർലൈൻ സാമൂഹ്യാഘാത പഠനം: കരട്‌ ജൂലൈയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022


തിരുവനന്തപുരം
സിൽവർലൈൻ അർധ അതിവേഗപാതയുടെ സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്റെ കരട്‌  ജൂലൈയിൽ പൂർത്തിയാക്കും. കാസർകോട്‌ ജില്ലയിൽ പഠനം പൂർത്തിയായി. കണ്ണൂരിൽ ഈ മാസം കഴിയും. മറ്റു ജില്ലകളിലും ജൂലൈയോടെ പൂർത്തിയാക്കാനുള്ള നടപടിയുമായാണ്‌ ഏജൻസികൾ മുന്നോട്ടുപോകുന്നത്‌. തുടർന്ന്‌ ആഗസ്തിൽ പബ്ലിക്‌ ഹിയറിങ് തുടങ്ങാനുമാകും. സാമൂഹ്യാഘാത പഠനം നിർത്തിവയ്ക്കാൻ  നിർദേശിച്ചെന്ന പ്രചാരണം തെറ്റാണെന്ന്‌ കെ–- റെയിൽ അധികൃതർ അറിയിച്ചു. കോഴിക്കോട്‌ ജില്ലയിൽ പഠനവുമായി ബന്ധപ്പെട്ട്‌ പ്രാദേശികമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇത്‌ പരിഹരിച്ച്‌ അവിടെ സർവേ തുടരും.

മുമ്പ്‌ എതിർപ്പുണ്ടായിരുന്ന പ്രദേശങ്ങളിൽ നാട്ടുകാരിൽനിന്ന്‌ അനുകൂല നിലപാടുണ്ടെന്നാണ്‌ സർവേ നടത്തുന്ന ഏജൻസി പ്രവർത്തകരുടെ അനുഭവം. ചിലയിടങ്ങളിൽ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും പ്രചാരണത്തിൽ വിശ്വസിച്ച്‌ പദ്ധതി നിർത്തിയെന്ന്‌ കരുതുന്നവരുമുണ്ടെന്ന്‌ സർവേ പ്രവർത്തകർ പറഞ്ഞു.

അതേസമയം, റെയിൽവേയുടെയും കെ–- റെയിലിന്റെയും ഉദ്യോഗസ്ഥർ സംയുക്ത സ്ഥലപരിശോധന നടത്തുന്നതും തുടരുകയാണ്‌. പാലക്കാട്‌ ജില്ലയിലാണ്‌ ഇപ്പോൾ സ്ഥലപരിശോധന തുടരുന്നത്‌. തൃശൂർമുതൽ വടക്കോട്ട്‌ പാത അധികവും കടന്നുപോകുന്നത്‌ നിലവിലുള്ള റെയിൽ പാതയോട്‌ ചേർന്നായതിനാൽ റെയിൽവേയുടെതന്നെ ഭൂമിയാണ്‌ ഉപയോഗിക്കുന്നത്‌. ഈ സ്ഥലങ്ങളിലെ സുരക്ഷ, ഉറപ്പ്‌ തുടങ്ങിയ കാര്യങ്ങളാണ്‌ പരിശോധിക്കുന്നത്‌.

കേന്ദ്ര അനുമതി വൈകുന്നതാണ്‌ നിലവിൽ സിൽവർ ലൈൻ നേരിടുന്ന പ്രധാന പ്രതിസന്ധി. പദ്ധതി സംബന്ധിച്ച്‌ അന്തിമ നിലപാട്‌ എന്താണെന്ന്‌ കഴിഞ്ഞ ദിവസം ഹൈക്കോടതിയും റെയിൽവേ ബോർഡിനോട്‌ ചോദിച്ചിരുന്നു. നിലപാട്‌ അറിയിക്കാമെന്നാണ്‌ റെയിൽവേ അഭിഭാഷകൻ കോടതിയിൽ പറ
ഞ്ഞത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top