29 March Friday

സുഡാനിൽ കൊല്ലപ്പെട്ട
ആല്‍ബര്‍ട്ടിന്റെ 
സംസ്‌കാരം നാളെ ; മൃതദേഹം ഇന്ന്‌ വീട്ടിലെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023


ആലക്കോട് (കണ്ണൂർ)
സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ടിന്റെ മൃതദേഹം വെള്ളി രാത്രി വീട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ബന്ധുക്കളെ അറിയിച്ചു. വ്യോമസേന വിമാനത്തിൽ വെള്ളി പുലർച്ചെ ഡൽഹി പാലം വിമാനത്താവളത്തിൽ കൊണ്ടുവരുന്ന മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ പകൽ 2.30ന്‌ കൊച്ചിയിലെത്തിക്കും. തുടർന്ന്‌ റോഡുമാർഗം രാത്രിയോടെ ആലക്കോട് നെല്ലിപ്പാറയിലെ വീട്ടിലെത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്‌.  മറ്റ്‌ തടസങ്ങളുണ്ടായില്ലെങ്കിൽ  ശനി രാവിലെ ഒമ്പതിന്‌ നെല്ലിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുമെന്ന് ആൽബർട്ടിന്റെ പിതാവ് അഗസ്റ്റ്യൻ ‘ദേശാഭിമാനി’യോട് പറഞ്ഞു.

സുഡാനിലെ ആഭ്യന്തര സംഘർഷത്തിനിടയിൽ ഖർത്തൂമിലെ ഫ്ലാറ്റിൽ ഏപ്രിൽ 15നാണ്  ആൽബർട്ട് വെടിയേറ്റ് മരിച്ചത്. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ പോലുമാകാതെ ഫ്ലാറ്റിലെ ബേസ്മെന്റിൽ അഭയം തേടുകയായിരുന്നു ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകൾ മരീറ്റയും.  എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. സംഘർഷം രൂക്ഷമായതോടെ അവിടെ കുടുങ്ങിപ്പോയ സൈബല്ലയെയും  മരീറ്റയെയും സംസ്ഥാന സർക്കാരും വിദേശകാര്യ മന്ത്രാലയവും ഇടപെട്ട്‌ ദിവസങ്ങൾക്കുമുമ്പ്‌ നാട്ടിലെത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top