23 April Tuesday

എന്റെ തൊഴിൽ എന്റെ അഭിമാനം ‌: 13 ജില്ലയിൽ സർവേ പൂർത്തിയായി; 
രജിസ്റ്റർ ചെയ്‌തവർ 45,94,543

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


തിരുവനന്തപുരം
"എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിക്കായുള്ള കുടുംബശ്രീ സർവേ 13 ജില്ലയിൽ പൂർത്തിയായി. രജിസ്റ്റർ ചെയ്തത്‌ 45,94,543 തൊഴിലന്വേഷകർ. എറണാകുളം ഒഴികെയുള്ള ജില്ലകളിലെ കണക്കാണിത്‌. 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 18നും 59നും ഇടയിൽ പ്രായമുള്ള തൊഴിലന്വേഷകരുടെ വിവരമാണ് കുടുംബശ്രീ വളന്റിയർമാർ വീടുകളിലെത്തി ശേഖരിച്ചത്. കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തത്‌ മലപ്പുറത്ത്‌–- 5,66,480 പേർ. കുറവ്‌ വയനാട്ടിൽ–- 1,43,717.‌

എറണാകുളത്ത്‌ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുശേഷം സർവേ ഒരാഴ്‌ചകൊണ്ട്‌ പൂർത്തീകരിക്കുമെന്നും തൊഴിൽ നൽകാൻ നടപടി ഉടൻ ആരംഭിക്കുമെന്നും തദ്ദേശമന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top