24 April Wednesday

കുടുംബശ്രീ രജതജൂബിലിക്ക്‌ നിറപ്പകിട്ടാര്‍ന്ന തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


തിരുവനന്തപുരം
സ്ത്രീശാക്തീകരണത്തിന്റെ മുഖശ്രീയായ കുടുംബശ്രീയുടെ ഒരുവർഷത്തെ രജതജൂബിലി ആഘോഷങ്ങൾക്ക് നിറപ്പകിട്ടാർന്ന തുടക്കം. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ സംസ്ഥാനത്തെ സിഡിഎസുകളെ പ്രതിനിധാനംചെയ്യുന്ന 1070 ചെയർപേഴ്സൺമാരെ സാക്ഷിനിർത്തി തദ്ദേശമന്ത്രി എം വി ഗോവിന്ദൻ തിരിതെളിച്ചു. സാമൂഹ്യനീതിമന്ത്രി ആർ ബിന്ദു അധ്യക്ഷയായി.  


 

കുടുംബശ്രീയെക്കുറിച്ച് പഠിക്കാൻ കേരളത്തിലെത്തിയ ഹിമാചൽപ്രദേശിലെ സുന്ദർനഗർ മുനിസിപ്പാലിറ്റി ചെയർമാൻ, വൈസ് ചെയർമാൻ, സീനിയർ ഉദ്യോഗസ്ഥർ എന്നിവർ മന്ത്രി എം വി ഗോവിന്ദൻ, തദ്ദേശ സ്വയംഭരണ  അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ,  കുടുംബശ്രീ ഡയറക്ടർ പി ഐ ശ്രീവിദ്യ എന്നിവരെ തലപ്പാവും ഷാളും അണിയിച്ച് ആദരിച്ചു.

മന്ത്രി ജെ ചിഞ്ചുറാണി, മേയർ ആര്യ രാജേന്ദ്രൻ,  കൗൺസിലർ ജോൺസൺ ജോസഫ്,  ഗീത നസീർ, സിഡിഎസുകളെ പ്രതിനിധീകരിച്ച്‌ സെലീന, ഓമനകുമാരി എന്നിവർ സംസാരിച്ചു. പി ഐ ശ്രീവിദ്യ സ്വാഗതവും സിന്ധു ശശി നന്ദിയും പറഞ്ഞു.
നവകേരള സൃഷ്ടിയും കുടുംബശ്രീയും പ്രാദേശിക സാമ്പത്തിക വികസനം:- കുടുംബശ്രീയുടെ പങ്ക്,  ലിംഗപദവി: തുല്യതയും മുൻഗണനാ സമീപനങ്ങളും എന്നീ വിഷയങ്ങളിൽ നടന്ന സെമിനാറിൽ ആഭ്യന്തര അഡീഷണൽ സെക്രട്ടറി ടി കെ ജോസ്, ശാരദ മുരളീധരൻ, നവകേരളം മിഷൻ സ്റ്റേറ്റ് കോ-–- ഓർഡിനേറ്റർ ടി എൻ സീമ, പി കെ ശ്രീമതി, സാമൂഹ്യശാസ്ത്രജ്ഞ ഡോ. ജെ ദേവിക തുടങ്ങിയവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top