24 April Wednesday

ഒപി ബഹിഷ്‌കരിച്ച്‌ ഡോക്ടർമാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ കലക്ടറേറ്റിലേക്ക്‌ നടത്തിയ മാർച്ച്‌


കൊച്ചി
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച്‌ ഡോക്ടർമാർ വെള്ളിയാഴ്‌ച ഒപി ബഹിഷ്‌കരിച്ചു. പ്രതിഷേധമറിയാതെ ആശുപത്രികളിലെത്തിയ രോഗികൾ ബുദ്ധിമുട്ടിലായി.

ഐഎംഎ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തി. കെജിഎംഒഎ, ഐഡിഎ, കെജിഐഎംഒഎ, കെജിഎംസിടിഎ, കെജിഎസ്ഡിഎ അടക്കം മുപ്പത്തിരണ്ടോളം സംഘടനകളും ഭാഗമായി. ഡോ. എ വി ബാബു, ഡോ. എബ്രഹാം വർഗീസ്‌ എന്നിവർചേർന്ന്‌ ധർണ ഉദ്‌ഘാടനം ചെയ്തു.

ഡോ. എം എൻ മേനോൻ, ഡോ. ഷിമി പൗലോസ് എന്നിവർ സംസാരിച്ചു. ഐഎംഎ ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള 10 ബ്രാഞ്ചിലെയും ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ജില്ലയിലെ ആറു ബ്രാഞ്ചുകളിൽനിന്നുള്ള ഡോക്ടർമാരും ഒപി ബഹിഷ്‌കരിച്ച്‌ പ്രതിഷേധിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ സ്‌പെഷ്യലിസ്റ്റ്‌ ഒപികൾ പ്രവർത്തിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top