17 April Wednesday

യുഎസിലെ ബാങ്കിങ്‌ പ്രതിസന്ധി
ബാധിക്കില്ല : ആർബിഐ ഗവർണർ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023


കൊച്ചി
ഇന്ത്യയിലെ ബാങ്കിങ് സംവിധാനം ശക്തമാണെന്നും യുഎസ് ബാങ്കിങ് രം​ഗത്ത് അനുഭവപ്പെടുന്ന പ്രതിസന്ധി ഇന്ത്യൻ സാമ്പത്തികരം​ഗത്തെ ബാധിക്കില്ലെന്നും റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ പി ഹോർമിസ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യുഎസിലെ സമീപകാല സംഭവങ്ങൾ ബാങ്കിങ് രം​ഗത്തെ നിയന്ത്രണങ്ങളുടെയും മേൽനോട്ടത്തിന്റെയും പ്രധാന്യം ഉയർത്തിക്കാട്ടുന്നതാണ്.  
ബാങ്കുകൾ ആസ്തിയും ബാധ്യതയും സന്തുലനത്തോടെ കൈകാര്യം ചെയ്യണമെന്നും അപ്രതീക്ഷിത സമ്മർദങ്ങളെ നേരിടാൻ ആവശ്യമായ കരുതൽ മൂലധനം സൃഷ്ടിക്കണമെന്നുമാണ് ഇത് ഓർമപ്പെടുത്തുന്നത്. ക്രിപ്റ്റോ കറൻസികളും ആസ്തികളും  ബാങ്കുകൾക്ക് നേരിട്ടും അല്ലാതെയും ഭീഷണിയാണ്‌. ബാങ്ക് തട്ടിപ്പുകൾ തടയാൻ  നിയമങ്ങൾ മാറ്റേണ്ടതുണ്ട്‌. കോവിഡ് മഹാമാരിയും  ഉക്രയ്‌ൻ യുദ്ധവും ലോകത്തിലെ കേന്ദ്ര ബാങ്കുകൾ നടപ്പാക്കുന്ന നിയന്ത്രണങ്ങളും ആ​ഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ആഘാതമുണ്ടാക്കിയെങ്കിലും ഇന്ത്യയിലേത്‌ ലോകത്തിലെ അതിവേ​ഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറൽ ബാങ്ക് ചെയർമാൻ സി ബാലഗോപാൽ, എംഡി ശ്യാം ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ബാങ്കിങ്, ഫിനാൻസ് മേഖലകളിലെ നൂതന സാങ്കേതികവിദ്യകളും ആശയങ്ങളും പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ എക്സിബിഷൻ ശക്‌തികാന്ത ദാസ്‌ സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top