29 March Friday

ദേശാഭിമാനി ബുക്‌ ഹൗസ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022


കൊച്ചി
ചിന്ത പബ്ലിഷേഴ്‌സിന്റെ ദേശാഭിമാനി ബുക് ഹൗസ്‌ എറണാകുളം റവന്യുടവറിൽ പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ളയ്‌ക്ക്‌ പുസ്‌തകം നൽകി പ്രൊഫ. എം കെ സാനു ആദ്യവിൽപ്പന നിർവഹിച്ചു. കോവിഡ് മാനദണ്ഡപ്രകാരം പൊതുപരിപാടി ഒഴിവാക്കി. ചിന്തയുടെയും മറ്റു പ്രസാധകരുടെയും പുസ്തകങ്ങളും ആനുകാലികങ്ങളും ബുക്‌ സ്‌റ്റാളിൽ ലഭിക്കും.

സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി, ഷാജി ജോർജ്‌ പ്രണത, ചിന്ത പബ്ലിഷേഴ്സ് ജനറൽ മാനേജർ കെ ശിവകുമാർ, മാനേജർ പി വി വിജയകുമാർ, ഡോ. മിനി പ്രിയ, അഡ്വ. വി കെ പ്രസാദ്, ജോബി ജോൺ, രവി കെളോത്ത് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top