18 April Thursday

വി മുരളീധരൻ സ്വന്തം പരാജയം മറച്ചുപിടിക്കുന്നു : കോടിയേരി ബാലകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


സ്വന്തം പരാജയം മറച്ചുപിടിക്കാനാണ്‌ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ കേന്ദ്രമന്ത്രി വി മുരളീധരൻ ആവശ്യപ്പെടുന്നതെന്ന്‌ കോടിയേരി ബാലകൃഷ്ണൻ. കേരളത്തിനെതിരെ വാർത്താസമ്മേളനം നടത്തിയ കേന്ദ്രമന്ത്രിക്കാണ്‌ ആ സ്ഥാനത്ത്‌ തുടരാൻ അർഹതയില്ലാത്തത്‌. സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗേജിലല്ല എന്ന്‌ പ്രചരിപ്പിച്ചയാളാണ്‌ മുരളീധരൻ. ഒപ്പമുള്ള മന്ത്രിയും അന്വേഷണ ഏജൻസികളും ഇതിനെ തള്ളിപ്പറഞ്ഞു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്‌ തുടരാൻ എന്ത്‌‌ അർഹതയാണുള്ളതെന്നും കോടിയേരി ചോദിച്ചു.

ജാതിയും മതവും നോക്കി ആളുകളെ നിയമിക്കുന്നത്‌ യുഡിഎഫിന്റെ കാലത്തെ പതിവാണെന്ന്‌ കോടിയേരി ചോദ്യത്തോട്‌ പ്രതികരിച്ചു. യോഗ്യത നോക്കിയാണ്‌ എൽഡിഎഫ്‌ നിയമനം നടത്തുന്നത്‌. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ഓപ്പൺ സർവകലാശാലയിലും അത്തരത്തിലാണ്‌. ആദ്യമായാണ്‌ ഗുരുവിന്റെ പ്രതിമ സർക്കാർ സ്ഥാപിച്ചത്‌. ചട്ടമ്പിസ്വാമിയുടെ പ്രതിമയും സ്ഥാപിക്കുന്നു. 

കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു ശ്രീനാരായണീയനും സർക്കാരിനെതിരെ ചിന്തിക്കില്ല.   മന്ത്രിയായതുകൊണ്ട്‌ എല്ലാ കാര്യവും ജലീലാണോ  തീരുമാനിക്കുന്നത്‌. ഇത്‌ സർക്കാർ എടുത്ത തീരുമാനാണ്‌. ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത്‌ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ലെന്ന്‌ കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top