19 April Friday

ബിജെപി ഇതര മുഖ്യമന്ത്രിമാർ 
ഒന്നിച്ചുനിൽക്കണം : പ്രകാശ്‌ കാരാട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 17, 2022


ന്യൂഡൽഹി
ബിജെപി അജൻഡ നടപ്പാക്കാൻ നിയമിക്കപ്പെട്ട ഗവർണർമാർ അധികാരപരിധി ലംഘിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌. ഇത്തരം നീക്കങ്ങൾക്കെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാർ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ തുടർച്ചയായുള്ള പരിധി ലംഘനങ്ങളെക്കുറിച്ച് ഡൽഹിയിൽ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിനു പുറമേ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന തമിഴ്‌നാട്‌, ബംഗാൾ, മുമ്പ്‌ മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും ഗവർണർമാർ അധികാരപരിധി ലംഘിച്ചുവെന്നും  പ്രകാശ്‌ കാരാട്ട്‌ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top