29 March Friday

കേരളം പറയുന്നു ഗവർണർ രാജാവല്ല ; സംസ്ഥാനത്ത്‌ ഉയരുന്നത്‌ കടുത്ത പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 17, 2022

ജനവിധിയിലൂടെ അധികാരത്തിലെത്തി  ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ നിരന്തരം തെറ്റായ പ്രചാരവേല നടത്തുന്ന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നിലപാടിനെതിരെ സംസ്ഥാനത്ത്‌ ഉയരുന്നത്‌ കടുത്ത പ്രതിഷേധം. സർക്കാരിനെയും സർവകലാശാലകളെയും മാത്രമല്ല വന്ദ്യവയോധികനായ ചരിത്രകാരൻ ഇർഫാൻ ഹബീബിനെയും മറ്റ്‌ അക്കാദമിക്‌ പണ്ഡിതരെയും തുടർച്ചയായി അധിക്ഷേപിക്കുകയാണ്‌ ഗവർണർ. ഗവർണറുടെ ആക്ഷേപങ്ങൾക്കു പിന്നാലെ കേന്ദ്രമന്ത്രിയടക്കം ബിജെപി കേന്ദ്രങ്ങളിൽനിന്നുണ്ടായ പിന്തുണ കേരള സർക്കാരിനെതിരായ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവന്നു.

പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്ന കെ സുധാകരന്റെ ആവശ്യവും നിഷ്കളങ്കമല്ല. സർക്കാരിനും സർവകലാശാലകൾക്കുമെതിരായി മാധ്യമങ്ങൾക്കു മുന്നിൽ പറയുന്നവയിൽ  വാസ്തവമില്ലെന്ന തിരിച്ചറിവിലാണ്‌, മൂന്നുവർഷംമുമ്പ്‌ കണ്ണൂരിൽ തന്നെ വധിക്കാൻ ശ്രമിച്ചെന്ന കള്ളം വിളമ്പുന്നത്‌.  സർക്കാരിനും സർവകലാശാലയ്ക്കും സിപിഐ എമ്മിനും എതിരായി ഉന്നയിച്ച ആരോപണങ്ങൾക്ക്‌ അക്കമിട്ട്‌ മറുപടി നിരത്തിയതോടെ വിറളിപൂണ്ട ഗവർണർ നിലതെറ്റിയ നിലയിലായി. പദവിക്ക്‌ അനുസരിച്ച്‌ പ്രവർത്തിക്കണമെന്നും ഭരണഘടനാ സ്ഥാപനം ദുരുപയോഗം ചെയ്യരുതെന്ന മുന്നറിയിപ്പുമാണ്‌ ജനാധിപത്യ കേരളം നൽകുന്നത്‌

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top