20 April Saturday

ഉമ്മൻചാണ്ടിക്കൊപ്പമെന്ന സൂചന നൽകി ലീഗ്‌ ; ഉമ്മൻചാണ്ടിക്കാണ്‌‌ വലിയ ഇടമെന്ന്‌ കുഞ്ഞാലിക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


സ്വന്തം ലേഖകൻ
ഉമ്മൻചാണ്ടിയാണ്‌ യുഡിഎഫ്‌ സംവിധാനത്തിന്റെ മുഖമെന്ന്‌ മുസ്ലിംലീഗ്‌  സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ.  മുസ്ലിംലീഗും കോൺഗ്രസും തമ്മിലുള്ള ചേർച്ചയിൽ ഉമ്മൻചാണ്ടിക്കാണ്‌‌ വലിയ ഇടമെന്ന്‌  പി കെ കുഞ്ഞാലിക്കുട്ടി എംപി. ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി ആശംസയിലാണ്‌  മുസ്ലിംലീഗ്‌ നേതാക്കൾ ഉമ്മൻചാണ്ടിയാണ്‌ ലീഗിന്‌ പ്രിയങ്കരനായ കോൺഗ്രസ്‌ നേതാവെന്ന്‌ മറയില്ലാതെ വ്യക്തമാക്കിയത്‌. 

വ്യാഴാഴ്‌ചത്തെ മുഖപത്രം ‘ചന്ദ്രിക’യിലാണ്‌ കുഞ്ഞാലിക്കുട്ടിയും ഹൈദരലി തങ്ങളും ഉമ്മൻചാണ്ടിക്ക്‌ കരുത്തുപകരുന്ന നിലപാട്‌ വ്യക്തമാക്കിയത്‌.  വ്യാഴാഴ്‌ചത്തെ ചന്ദ്രിക പത്രത്തിലും ഉമ്മൻചാണ്ടി @50 എന്ന പ്രത്യേക പതിപ്പിലുമുള്ള ലേഖനങ്ങളിലെല്ലാം ലീഗിന്‌  എ ഗ്രൂപ്പിനോടും ഉമ്മൻചാണ്ടിയോടുമുള്ള അനുഭാവം പ്രകടം‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top