29 March Friday

ഉന്നത ഉദ്യോഗസ്ഥർക്ക്‌ മാറ്റം ; സഞ്ജയ് എം കൗൾ ആഭ്യന്തര സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


ഉന്നത ഉദ്യോഗസ്ഥതലത്തിൽ വിവിധ മാറ്റങ്ങൾക്ക്‌ മന്ത്രിസഭായോഗം അംഗീകാരം നൽകി. തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം കൗളിനെ ആഭ്യന്തരവും വിജിലൻസും വകുപ്പ് സെക്രട്ടറിയായി നിയമിക്കും. നിലവിലെ ചുമതലകളും തുടരും. ഫിഷറീസ് ഡയറക്ടർ എം ജി രാജമാണിക്യം കെഎസ്ഐഡിസി മാനേജിങ്‌ ഡയറക്ടറാകും. വിവര-പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടർ യു വി ജോസ്‌ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയാകും. ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും തുടരും.

വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ്‌ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. പാർലമെന്ററി  വകുപ്പിന്റെ ചുമതലയും വഹിക്കും.കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ്‌ എത്തുന്ന രാജേഷ് കുമാർ സിൻഹയെ വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കും. ഇൻഡസ്ട്രീസ് (കാഷ്യു) പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയുമുണ്ടാകും. സപ്ലൈകോ ചെയർമാൻ ആൻഡ്‌  മാനേജിങ്‌ ഡയറക്ടർ ഡോ. ബി അശോകിനെ റോഡ് സേഫ്റ്റി അതോറിറ്റി കമീഷണറാക്കും.ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണ ഭട്ടിനെ സൈനികക്ഷേമ വകുപ്പ് സെക്രട്ടറിയാക്കും. പ്രിന്റിങ്‌ ആൻഡ്‌ സ്റ്റേഷണറി വകുപ്പിന്റെ അധിക ചുമതലയുമുണ്ടാകും.

ലാൻഡ്‌ റവന്യൂ കമീഷണർ സി എ ലത ഫിഷറീസ് ഡയറക്ടറാകും. തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ ബിജു ലാൻഡ്‌ റവന്യൂ കമീഷണറാകും. റവന്യൂ വകുപ്പി (ലാൻഡ്‌ അക്വിസിഷൻ)ന്റെ  സ്പെഷ്യൽ സെക്രട്ടറിയുമാകും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോറിന്‌ വിവര-പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടറുടെ ചുമതലയുംകൂടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top