18 April Thursday

തദ്ദേശസ്ഥാപനങ്ങൾ ഇനി 
സമൂഹമാധ്യമങ്ങളിലും തിളങ്ങും

എം വി പ്രദീപ്‌Updated: Wednesday May 17, 2023


തിരുവനന്തപുരം
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിവരങ്ങളും ആനുകൂല്യങ്ങളും അപ്പപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ അറിയാം. ഇതിനായി സർക്കാർ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. എല്ലാ കോർപറേഷൻ, നഗരസഭ, പഞ്ചായത്തുകൾക്കും സമൂഹമാധ്യമങ്ങളിൽ ഔദ്യോഗിക അക്കൗണ്ട്‌ തുറക്കുന്നതിനും ക്ഷേമ പദ്ധതികളുടെയും വികസന പദ്ധതികളുടെയും വിവരങ്ങൾ തത്സമയം അപ്‌ലോഡ്‌ ചെയ്യുന്നതിനും പ്രത്യേക സംഘത്തെയോ ഏജൻസികളെയോ ചുമതലപ്പെടുത്താം. മന്ത്രി എം ബി രാജേഷ്‌  മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഇതിന്‌ സൗകര്യമൊരുക്കാൻ നിർദേശിച്ചു.

കൊച്ചി, കോഴിക്കോട്‌ മേയർമാരുടെ അപേക്ഷയിലാണ്‌ നടപടി. സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ പ്രാവീണ്യമുള്ളവരെ മത്സരാടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ തെരഞ്ഞെടുക്കാം. കോർപറേഷനുകളിൽ പ്രതിവർഷം ഇതിനായി അഞ്ചുലക്ഷം രൂപവരെ തനതു ഫണ്ടിൽനിന്ന്‌ ചെലവഴിക്കാം. നഗരസഭയിൽ മൂന്നുലക്ഷവും പഞ്ചായത്തുകളിൽ രണ്ടുലക്ഷം രൂപവരെയും വിനിയോഗിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top