03 July Thursday

പ്രസ്താവന പരാജയഭീതിയിൽ ; പരാമർശം പിൻവലിച്ച് മാപ്പ് പറയണം : വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


തിരുവനന്തപുരം  
കെപിസിസി പ്രസിഡന്റ്‌  കെ സുധാകരന്റെ പ്രസ്താവനകൾ പരാജയഭീതിയാലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആരോഗ്യകരമായ രാഷ്ട്രീയ മത്സരത്തിനല്ല തൃക്കാക്കരയിൽ സുധാകരനും കോൺഗ്രസും തയ്യാറാകുന്നതെന്ന്‌ വ്യക്തം. അവസരവാദ കൂട്ടുകെട്ടുകൾക്ക് തയ്യാറായിട്ടും തൃക്കാക്കരയിൽ പരാജയം ഉറപ്പാണെന്ന ഭീതിയിൽനിന്നാണ് ഇത്തരം വാക്കുകൾ ഉണ്ടാകുന്നത്. കോൺഗ്രസിന്റെ അശ്ലീലത തൃക്കാക്കരക്കാർ തിരിച്ചറിയും.

മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ സുധാകരൻ മാപ്പ് പറയണം. പിണറായി വിജയൻ ആരാണെന്ന്  ജനങ്ങൾക്കറിയാം. എൽഡിഎഫ് ആർക്ക് വേണ്ടിയാണ്, എന്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് തിരിച്ചറിഞ്ഞാണ് ജനം 140ൽ 99 സീറ്റിലും വിജയിപ്പിച്ച് വീണ്ടും അധികാരത്തിൽ നിലനിർത്തിയത്. സുധാകരന്റെ പ്രസ്താവനയ്ക്കുകൂടിയുള്ള തിരിച്ചടിയാകും തൃക്കാക്കര  തെരഞ്ഞെടുപ്പുഫലമെന്നും മന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top