25 April Thursday

കെഎസ്‌കെടിയു പതാകജാഥയ്ക്ക് 
ആവേശോജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


കൊച്ചി
കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ പതാകജാഥയ്ക്ക് ജില്ലയിൽ ആവേശോജ്വല സ്വീകരണം. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ ഡി കുഞ്ഞച്ചൻ നയിക്കുന്ന ജാഥ, ജില്ലാ അതിര്‍ത്തിയായ കൂത്താട്ടുകുളം ചോരക്കുഴിയിൽ ജില്ലാ ഭാരവാഹികളും സംഘാടകസമിതിയും ചേർന്ന് സ്വീകരിച്ചു. ജാഥാ ക്യാപ്റ്റൻ എ ഡി കു‍ഞ്ഞച്ചനെ ജില്ലാ സെക്രട്ടറി ടി സി ഷിബു പൊന്നാടയണിയിച്ച് സ്വീകരിച്ചു.

സ്വീകരണ സമ്മേളനത്തിൽ നഗരസഭാധ്യക്ഷ വിജയ ശിവൻ അധ്യക്ഷയായി. ജാഥാ മാനേജർ സി രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ്‌ കെ പി അശോകൻ, പി കെ സുബ്രഹ്മണ്യൻ, ഏരിയ പ്രസിഡന്റ്‌ എ പി സുഭാഷ്, സെക്രട്ടറി സി എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, സി ടി വർഗീസ്, ഫെബീഷ് ജോർജ് എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴയിലെ സ്വീകരണ സമ്മേളനത്തില്‍ കെ പി ജയിംസ് അധ്യക്ഷനായി. ജാഥാ മാനേജര്‍ സി രാധാകൃഷ്ണന്‍, ടി സി ഷിബു, കെ പി അശോകൻ, സോമ പുരുഷോത്തമൻ, കെ ടി രാജൻ, ടി എൻ മോഹനൻ, കെ പി രാമചന്ദ്രൻ, യു ആർ ബാബു, സി കെ സോമൻ, എം എ സഹീർ എന്നിവർ സംസാരിച്ചു.

പെരുമ്പാവൂര്‍ യാത്രി നിവാസിലെ സ്വീകരണ സമ്മേളനത്തിൽ എസ് മോഹൻ അധ്യക്ഷനായി. കെ പി അശോകൻ, ടി സി ഷിബു, കെ പി മോഹനൻ, രാജൻ വർ​ഗീസ്, ശരിത് എസ് രാജ് എന്നിവർ സംസാരിച്ചു. അങ്കമാലിയിൽ എം വി പ്രദീപ് അധ്യക്ഷനായി. എ ഡി കുഞ്ഞച്ചൻ, സി രാധാകൃഷ്ണൻ, ടി സി ഷിബു, കെ പി അശോകൻ, കെ പി റെജീഷ്, രാജു അമ്പാട്ട് എന്നിവർ സംസാരിച്ചു.

ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു ഓരോകേന്ദ്രങ്ങളിലെയും സ്വീകരണം. കരിമരുന്ന് പ്രയോ​ഗങ്ങളും അലങ്കാരങ്ങളും സ്വീകരണങ്ങള്‍ക്ക് മിഴിവേകി. പകൽ 3.30ന്‌ ജാഥ തൃശൂർ ജില്ലയിൽ പ്രവേശിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ ഡി കുഞ്ഞച്ചൻ നയിക്കുന്ന ജാഥ 14ന് കൊല്ലം കൊട്ടാരക്കരയിൽ ബി രാഘവൻ സ്മൃതിമണ്ഡപത്തിൽനിന്നാണ് ആരംഭിച്ചത്. 18 മുതൽ 22 വരെ പാലക്കാട്ടാണ് സമ്മേളനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top