18 December Thursday
ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കും

സർവശുദ്ധി രവിപുരം: 
സൗജന്യ ബിൻ വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023


കൊച്ചി
വീടുകളിലെ ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കാനുള്ള പ്രവർത്തനങ്ങൾ കൊച്ചി കോർപറേഷനിൽ ആരംഭിച്ചു. സംസ്ഥാന ശുചിത്വ മിഷൻ മാതൃകാ ഡിവിഷനായി തെരഞ്ഞെടുത്ത രവിപുരം ഡിവിഷനിൽ ബയോ ബിന്നിന്റെ ഉപയോഗം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി "സർവശുദ്ധി രവിപുരം' പദ്ധതി നടപ്പാക്കാൻ കോർപറേഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2000 രൂപ വിലയുള്ള ബയോ ബിന്നുകൾ ഡിവിഷനിൽ താമസിക്കുന്നവർക്ക് സൗജന്യമായി നൽകും. ബിൻ വിതരണം മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.

രവിപുരം ഡിവിഷനെ മാതൃകാ ഡിവിഷനായി തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ജനുവരി 26ന് വിളംബരജാഥ നടത്തിയിരുന്നു. ഡിവിഷനിൽ നൂറോളം വീടുകളിൽ നിലവിൽ ബയോ ബിന്നുകൾ ഉപയോഗിക്കുന്നുണ്ട്. ദ സെൻട്രൽ സർവീസസ് കോ–--ഓപ്പറേറ്റീവ് സൊസൈറ്റി 100 സെറ്റ് ബയോ ബിന്നുകൾ ഇതിനായി നൽകി. അഭ്യുദയകാംക്ഷികളും ഉദ്യമത്തിൽ കൗൺസിലർ എസ് ശശികലയെ സഹായിച്ചു. തിരുവനന്തപുരം നഗരത്തിലെ ജൈവമാലിന്യ സംസ്കരണത്തിൽ മാതൃകയായ വട്ടിയൂർക്കാവ് യുവജന സഹകരണസംഘത്തോടൊപ്പം പെലിക്കൻ ഫൗണ്ടേഷനും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്‌. യുവജന സഹകരണസംഘം 200 സെറ്റ് ബയോ ബിന്നുകളാണ് സൗജന്യമായി നൽകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top