കോതമംഗലം
സിപിഐ എം കോതമംഗലം ഈസ്‌റ്റ് ലോക്കൽ കമ്മിറ്റി നിർമിച്ച കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി. ലോക്കൽ സമ്മേളന നഗരിയിൽ നടന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം എസ് സതീഷ് തോണികണ്ടം കാഞ്ഞിരക്കാട്ട് തടത്തിൽ കെ ഡി തങ്കച്ചന് വീടിന്റെ താക്കോൽ കൈമാറി. നഗരസഭാ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി മോഹൻ, സുധ പത്മജൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..