19 March Tuesday

മിത്രങ്ങൾ ശത്രുക്കളാകുന്ന രീതി സഭകൾ ഒഴിവാക്കണം: മാർ ആലഞ്ചേരി

വെബ് ഡെസ്‌ക്‌Updated: Friday Oct 15, 2021

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയെ അനുമോദിച്ച് പരുമലയിൽ 
ചേർന്ന സമ്മേളനം സിറോ മലബാർ സഭ ആർച്ച് 
ബിഷപ് മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യുന്നു


തിരുവല്ല
മലങ്കര ഓർത്തഡോക്‌സ്‌ സഭയുടെ ഒൻപതാം കാതോലിക്കയായി അഭിഷിക്തനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയെ അനുമോദിച്ച് പരുമലയിൽ പ്രത്യേക സമ്മേളനം ചേർന്നു. സിറോ മലബാർ സഭ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്‌തു.

മിത്രങ്ങൾ ശത്രുക്കളാകുന്ന രീതി സഭാതലങ്ങളിലേക്കും കടന്നുവന്നു. ഇത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അധ്വാനവും പ്രാർഥനയും പുതിയ കാതോലിക്കാ ബാവയുടെ പ്രത്യേകതയാണ്‌. സഭാ തർക്കം പരിഹരിക്കാൻ കാതോലിക്കാ ബാവയ്‌ക്ക്‌ കഴിയട്ടെ എന്നും അദ്ദേഹം പറ‍ഞ്ഞു.

മന്ത്രി വി എൻ വാസവൻ, പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ, മേജർ ആർച്ച് ബിഷപ് മാർ ക്ലിമ്മീസ്, യൂയാക്കിം മാർ കൂറിലോസ്, ലത്തീൻ കത്തോലിക്കാ സഭ പുനലൂർ സഭാധ്യക്ഷൻ സെൽവസ്റ്റർ പുന്നുമുത്തൻ, കൽദായ സഭയുടെ ഔ​ഗേൻ കുര്യാക്കോസ്, മലങ്കര ക ത്തോലിക്ക സഭ തിരുവല്ല ബിഷപ് തോമസ് മാർ കൂറിലോസ്,  യൂഹാനോൻ മാർ ദിയസ്കോറസ്, വൈ ദിക ട്രസ്റ്റി എം ഒ ജോൺ, സഭാ ട്ര സ്റ്റി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ എം സി കുര്യാക്കോസ്, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, തോമസ് ചാഴിക്കാടൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top