03 December Sunday

അധികലോഡ് വൈദ്യുതി ഉപയോഗം : 
ഡിസം. 31 വരെ ക്രമപ്പെടുത്താം

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023


തിരുവനന്തപുരം
അനുമതിയില്ലാതെ അധിക ലോഡ്‌  ഉപയോഗിക്കുന്ന വൈദ്യുതി ഉപയോക്താക്കൾക്ക്‌ അത്‌ ക്രമപ്പെടുത്താൻ അവസരം.  ഡിസംബർ 31 വരെയാണ് ഇതിന്‌ ഫീസിളവോടെ അവസരം കെഎസ്‌ഇബി ഒരുക്കിയിരിക്കുന്നത്‌.  

കേന്ദ്രവൈദ്യുതി നിയമപ്രകാരം ക്രമപ്പെടുത്താതെ അധികലോഡ് ഉപയോഗിക്കുന്നത് രണ്ട് മടങ്ങ് വരെ പിഴ ഈടാക്കാവുന്ന ഗുരുതരമായ ക്രമക്കേടാണ്‌.  അവസരം വിനിയോഗിക്കണമെന്നും ഡിസംബറിന്‌ ശേഷം കർ‍ശന പരിശോധന നടത്തുമെന്നും  കെഎസ്‌ഇബി അറിയിച്ചു.
സംസ്ഥാനത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ച് വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബി കഠിന പരിശ്രമം നടത്തി വരികയാണ്‌.  ഈ വർ‍ഷം ഉപയോഗത്തിൽ സാധാരണയിൽ കവിഞ്ഞ വർ‍ധനയാണ് ഉണ്ടായാത്‌. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വർധന, ഉപയോഗത്തിലെ വർധന, നിലവിലെ ഉപയോക്താക്കൾ അധികലോഡ് കൂട്ടിച്ചേർ‍ക്കുന്നത് തുടങ്ങിയവയാണ്  പ്രധാന കാരണങ്ങൾ.

അനുമതി ഇല്ലാതെ അധികലോഡ് ഘടിപ്പിക്കുന്നതിലൂടെ കെഎസ്ഇബിക്ക്‌ ആവശ്യമായ ക്രമീകരണംനടത്താനാകാത്ത സ്ഥിതിയുമുണ്ട്.  ഇത് വൈദ്യുതി ശൃംഖലയുടെ ഓവർ ലോഡിങ്ങിലൂടെ വോൾ‍ട്ടേജ് ക്ഷാമത്തിനും ശൃംഖലയുടെ തകർച്ചയ്ക്കും വരെ കാരണമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top