24 April Wednesday

നടിയെ ആക്രമിച്ച കേസ്‌ : ശരത്തിനെ വിചാരണക്കോടതിയിൽ 
വേഗം ഹാജരാക്കണം: പ്രോസിക്യൂഷൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022


കൊച്ചി
നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രത്തിലെ 15–-ാംപ്രതി ശരത്തിനെ വിചാരണക്കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ വേഗം പൂർത്തിയാക്കണമെന്ന്‌ പ്രോസിക്യൂഷൻ. ദിലീപിന്റെ സുഹൃത്ത്‌ ശരത്തിനെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ അങ്കമാലി മജിസ്‌ട്രേട്ട്‌ കോടതിയിലാണ്‌ ഹാജരാക്കിയത്‌. എന്നാൽ, കേസ്‌ പരിഗണിക്കുന്നത്‌ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ്‌. വിചാരണ നടപടികൾക്കായി ശരത്തിനെ സെഷൻസ് കോടതിയിൽ ഹാജരാക്കണമെങ്കിൽ നടപടിക്രമങ്ങൾ വേഗം പൂർത്തിയാക്കണമെന്ന്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. വി അജകുമാർ ചൂണ്ടിക്കാട്ടി.

കേസ്‌ ഇനി 19ന്‌ പരിഗണിക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന ഹർജികൾ ഹൈക്കോടതി 19ന്‌ ആദ്യ കേസായി പരിഗണിക്കും. 

കോടതിയലക്ഷ്യം: 
എ ജയശങ്കറിന്‌ 
നോട്ടീസ്‌ അയക്കും
കോടതിയലക്ഷ്യ പരാമർശത്തിന്‌ അഡ്വ. എ ജയശങ്കറിനെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നോട്ടീസ്‌ അയക്കും. ‘അതിജീവിതയ്‌ക്ക്‌ ഐക്യദാർഢ്യം’ എന്ന പേരിൽ ഹൈക്കോടതി വഞ്ചിസ്‌ക്വയറിൽ നടന്ന പരിപാടിയിലായിരുന്നു കോടതിയലക്ഷ്യ പരാമർശം. സ്വകാര്യ ചാനലിലൂടെ നടത്തിയ പരാമർശവും കോടതിയലക്ഷ്യമാണെന്ന്‌  കോടതി കണ്ടെത്തി. രണ്ട്‌ വീഡിയോകളും കോടതി പരിശോധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top