24 April Wednesday

കേന്ദ്രനയങ്ങൾക്കെതിരെ ജീവനക്കാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021


കൊച്ചി
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ അണിനിരക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽനയങ്ങൾ ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും ധർണയും നടത്തി. കോവിഡ് മാനദണ്ഡം പാലിച്ച്‌ 70 കേന്ദ്രങ്ങളിലാണ് ധർണ സംഘടിപ്പിച്ചത്.

യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബി അനിൽകുമാർ കലക്‌ടറേറ്റിലും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ എറണാകുളം ട്രഷറിയിലും സമരം ഉദ്‌ഘാടനം ചെയ്‌തു. മറ്റ്‌ കേന്ദ്രങ്ങളും ഉദ്‌ഘാടകരും: ജില്ലാപഞ്ചായത്ത്: ജില്ലാ സെക്രട്ടറി കെ എ അൻവർ, കളമശേരി: ജില്ലാ പ്രസിഡന്റ്‌ കെ എസ് ഷാനിൽ, മൂവാറ്റുപുഴ സിവിൽ സ്റ്റേഷൻ: രാജമ്മ രഘു, ആലുവ സിവിൽ സ്റ്റേഷൻ: -ജോഷി പോൾ, പെരുമ്പാവൂർ ടൗൺ: കെ വി വിജു. മറ്റ്‌ കേന്ദ്രങ്ങളിൽ എൻ ബി മനോജ്, എ എൻ സിജിമോൾ, ആർ ഹരികുമാർ, എസ് ഉദയൻ, എം കെ ബോസ്, രജിത് പി ഷാൻ, പാക്സൺ ജോസ്, പി പി സുനിൽ, കെ എം മുനീർ, പി ജാസ്മിൻ, ഡി പി ദിപിൻ, ലിൻസി വർഗീസ്, എ ഷീബ എന്നിവരും ഉദ്‌ഘാടനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top