26 April Friday

വല്ലാര്‍പാടം തിരുനാളിന് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020


കൊച്ചി
ദേശീയ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ വല്ലാര്‍പാടത്തമ്മയുടെ തിരുനാളിന് ബുധനാഴ്ച തുടക്കമാകും. വൈകിട്ട് 5.30ന് ഫാ. മൈക്കിള്‍ തലക്കെട്ടി കൊടിയേറ്റും. ഒമ്പത് ദിവസത്തെ തിരുനാള്‍ ആഘോഷം 24ന് സമാപിക്കും. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി അള്‍ത്താരയിലെ ബലിവേദിയില്‍ തിരുനാള്‍ പതാക സമര്‍പ്പിച്ചായിരിക്കും കൊടിയേറ്റ് ചടങ്ങ് നടക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കര്‍മങ്ങള്‍ വിശ്വാസികള്‍ക്ക് വീടുകളിലിരുന്ന് തത്സമയം കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top