20 April Saturday

ഞങ്ങളൊക്കെ വളർന്നുവന്ന ശീലമുണ്ട്‌. അതുകൊണ്ടാണ്‌ അഴിമതി ഞങ്ങളെ തീണ്ടാത്തത്‌. ; തല ഉയർത്തിപ്പിടിച്ചുതന്നെ വർത്തമാനം പറയാൻ കഴിയും : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020


തിരുവനന്തപുരം
‘ഒരു മാധ്യമ മേധാവി ഒരിക്കൽ ചോദിച്ചു. ഒരാൾ വലിയൊരു കോഴയുമായി വന്നാൽ എന്തായിരിക്കും സ്ഥിതിയെന്ന്‌. വന്നുനോക്കാൻ പറയൂ അപ്പോഴറിയാമെന്നാണ്‌ മറുപടി നൽകിയത്‌. അതൊക്കെ പറയാനുള്ള ത്രാണിയോടെയാണ്‌ ഇതേവരെയുള്ള പൊതുജീവിതം നയിച്ചത്‌.

ഞങ്ങളൊക്കെ വളർന്നുവന്ന ശീലമുണ്ട്‌. അതുകൊണ്ടാണ്‌ അഴിമതി ഞങ്ങളെ തീണ്ടാത്തത്‌. ഒരുപാട്‌ പ്രശ്‌നങ്ങൾ വരുമ്പോഴും തല ഉയർത്തിപ്പിടിച്ചുതന്നെ നിങ്ങളോട്‌ വർത്തമാനം പറയാൻ കഴിയുന്നതും അതുകൊണ്ടാണ്‌’–- ബിജെപിയും യുഡിഎഫും നടത്തുന്ന കുപ്രചാരണങ്ങളെക്കുറിച്ച്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ മുഖ്യമന്ത്രി പ്രതികരിച്ചു.

നിയമസഭയിലടക്കം ഏതെങ്കിലും അഴിമതി ഉന്നയിക്കാൻ കഴിയാത്ത പ്രതിപക്ഷം പലവിധത്തിൽ കഥകളിറക്കുകയാണ്‌. അതിൽ കുടുംബാംഗങ്ങളെ വലിച്ചിഴയ്‌ക്കുന്നു. മാധ്യമങ്ങളിലെ ചിലതിനെ കൂട്ടുപിടിച്ച്‌ പ്രചാരണം നടത്തിയിട്ടും ഏറ്റില്ല. അപ്പോൾ മുഖ്യമന്ത്രി കൊള്ളരുതാത്തവനെന്ന്‌ വരുത്തണം. മുഖ്യമന്ത്രിയുടെ കുടുംബം അഴിമതിയുടെ പര്യായമാണെന്ന്‌ വരുത്തണം. അതിനുള്ള നീചമായ ശ്രമങ്ങൾ നടക്കുകയാണ്‌. അതുകൊണ്ട്‌ ഞാൻ അഴിമതിക്കരനാകുമോ. കുടുംബാംഗങ്ങൾ അഴിമതിക്കാരനാകുമോ. ഇതിന്റെ ഉദ്ദേശ്യം നല്ലരീതിയിൽ സമൂഹം മനസ്സിലാക്കുന്നുണ്ട്–- മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top