26 April Friday

ലോക കേരള സഭയ്‌ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022


തിരുവനന്തപുരം
ലോക കേരള സഭ മൂന്നാമത്‌ സമ്മേളനത്തിന്‌ തുടക്കമായി. കനകക്കുന്ന്‌ നിശാഗന്ധിയിൽ പൊതുസമ്മേളനം ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഉദ്‌ഘാടനം ചെയ്‌തു. സ്‌പീക്കർ എം ബി രാജേഷ്‌ അധ്യക്ഷനായി. ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തില്ല. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, അഹമ്മദ്‌ ദേവർകോവിൽ, ആന്റണി രാജു, വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി, എംപിമാരായ എ എ റഹീം, ജോൺ ബ്രിട്ടാസ്‌, ബിനോയ്‌ വിശ്വം, വി കെ പ്രശാന്ത്‌ എംഎൽഎ, നോർക്ക റൂട്ട്‌സ്‌ വൈസ്‌ ചെയർമാൻ ഡോ. എം എ യുസഫ്‌ അലി, റസിഡന്റ്‌ വൈസ്‌ ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ, ഡയറക്ടർമാരായ ഡോ. എം അനിരുദ്ധൻ, ഡോ. രവിപിള്ള, ഡോ. ആസാദ്‌ മുപ്പൻ, ചീഫ്‌ സെക്രട്ടറി വി പി ജോയ്‌, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവർ സംസാരിച്ചു.

ലോക കേരള സഭയുടെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മൊഹമ്മദ്‌ ഖാനെ സ്വീകരിക്കുന്ന ജോൺ ബ്രിട്ടാസ് എംപി,  എം എ യൂസഫലി, ആസാദ് മൂപ്പൻ, സ്‌പീക്കർ എം ബി രാജേഷ്, മന്ത്രി കെ രാജൻ,  നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷണൻ എന്നിവർ

ലോക കേരള സഭയുടെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മൊഹമ്മദ്‌ ഖാനെ സ്വീകരിക്കുന്ന ജോൺ ബ്രിട്ടാസ് എംപി, എം എ യൂസഫലി, ആസാദ് മൂപ്പൻ, സ്‌പീക്കർ എം ബി രാജേഷ്, മന്ത്രി കെ രാജൻ, നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷണൻ എന്നിവർ


 

ജി എസ്‌ പ്രദീപിന്റെയും മേതിൽ ദേവികയുടെയും നേതൃത്വത്തിൽ ഇന്ദ്രധനുസ്സ്‌ വൈജ്ഞാനിക കലാസന്ധ്യയും അരങ്ങേറി. വെള്ളിയും ശനിയും നിയമസഭാ മന്ദിരത്തിലെ വേദിയിൽ ലോക കേരള സഭ സമ്മേളിക്കും. വെള്ളി‌ രാവിലെ 10ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. സമീപന രേഖയും സമ്മേളനത്തിന്‌ സമർപ്പിക്കും. സഭാ നടപടികൾ സ്‌പീക്കർ വിവരിക്കും. ഉച്ചയ്‌ക്കുശേഷം‌ മേഖലാ യോഗങ്ങളും വിഷയാടിസ്ഥാന മേഖലാ സമ്മേളനങ്ങളും നടക്കും. ശനി പകൽ 3.30ന്‌ ചർച്ചയ്‌ക്ക്‌ മുഖ്യമന്ത്രി മറുപടി നൽകും.

സ്‌പീക്കറുടെ സമാപന പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും. രണ്ടുദിവസവും ഓപ്പൺ ഫോറത്തിൽ എം എ യുസഫ്‌ അലി അടക്കമുള്ളവർ  സംവദിക്കും. കലാപരിപാടികളുമുണ്ടാകും. 65 വിദേശ രാജ്യത്തുനിന്നും 21  സംസ്ഥാനത്തുനിന്നുമായി 182 പ്രവാസികൾ സഭാംഗങ്ങളാണ്‌. 169 ജനപ്രതിനിധികളും ഉൾപ്പെടെ 351 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.

ദേശാഭിമാനി ആസ്ഥാനമന്ദിരം സന്ദർശിച്ച ലോക കേരള സഭയിലെ ഗൾഫ് പ്രതിനിധികൾ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനും റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരനും ഒപ്പം

ദേശാഭിമാനി ആസ്ഥാനമന്ദിരം സന്ദർശിച്ച ലോക കേരള സഭയിലെ ഗൾഫ് പ്രതിനിധികൾ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനും റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരനും ഒപ്പം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top