26 April Friday

ക്രിക്കറ്റ്‌ കളി കാണാൻ ആൾ കുറഞ്ഞത്‌ മന്ത്രിയുടെ പരാമർശംകൊണ്ടല്ല : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023


തിരുവനന്തപുരം
കാര്യവട്ടത്ത്‌ ക്രിക്കറ്റ്‌ കളി കാണാൻ ആൾ കുറഞ്ഞത്‌ മന്ത്രിയുടെ പരാമർശം കൊണ്ടാണെന്ന്‌ പറയാനാകില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഏതെങ്കിലുമൊരു കാര്യംകൊണ്ടാണ്‌ ആൾ കുറഞ്ഞതെന്ന്‌ പറയാനാകില്ല. അതിന്റെ കാരണം പരിശോധിക്കേണ്ടതാണ്‌.  ഏറ്റവും ഉജ്വലമായ കളിയാണ്‌ ഇന്ത്യ കാഴ്‌ചവച്ചതെന്നും അദ്ദേഹം പറഞ്ഞു.

പട്ടിണിക്കാരനായാലും സമ്പന്നനായാലും കായിക മത്സരങ്ങൾ കാണുക അവകാശമാണ്‌. സാമ്പത്തികമായി കാര്യങ്ങൾ അവതരിപ്പിക്കുന്നത്‌ ശരിയല്ല. മന്ത്രി അത്‌ ഉദ്ദേശിച്ചിട്ടില്ല. പാവപ്പെട്ടവർ ക്രിക്കറ്റ്‌ കാണാൻ പാടില്ല എന്നൊന്നും ആരും പറയില്ല. അക്കാര്യം മന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. പ്രതിപക്ഷ നേതാവ്‌ അതിനെതിരെ പറയുന്നത്‌ രാഷ്ട്രീയ കാരണം കൊണ്ടാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top