19 April Friday

തീരശോഷണം 
വിഴിഞ്ഞം കാരണമല്ല ; വിദഗ്‌ധ സമിതി 
റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023


തിരുവനന്തപുരം
ശംഖുംമുഖത്തും വലിയതുറയിലുമുള്ള തീരശോഷണത്തിന്‌ വിഴിഞ്ഞം തുറമുഖ നിർമാണമല്ല കാരണമെന്ന്‌ വിദഗ്‌ധസമിതി റിപ്പോർട്ട്‌. ഹരിത ട്രിബ്യൂണലിനുള്ള കരട്‌ ധവളപത്രത്തിലാണ്‌ ഇക്കാര്യം പറയുന്നത്‌. തുറമുഖം നിർമാണം ആരംഭിച്ചതിനുശേഷമുള്ള (2016) തീരശോഷണമാണ്‌ സമിതി പഠിച്ചത്‌. 2017ലെ ഓഖിക്കുശേഷം ശംഖുംമുഖത്തും വലിയതുറയിലും സാധാരണരീതിയിൽ  തീരപോഷണം ഉണ്ടാകുന്നില്ല. അതിനുകാരണം നിരന്തരമായ ചുഴലിക്കാറ്റും ഉയർന്ന തിരമാലയുമാണ്‌. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓഷ്യൻ ടെക്‌നോളജി (എൻഐഒടി), നാഷണൽ സെന്റർ ഫോർ എർത്ത്‌ സയൻസ്‌ സ്‌റ്റഡീസ്‌ (എൻസിഇഎസ്‌എസ്‌), എൽ ആൻഡ്‌ ടി ഇൻഫ്രാസ്‌ട്രക്‌ച്ചർ എൻജിനിയറിങ്‌ ലിമിറ്റഡ്‌  എന്നീ സ്ഥാപനങ്ങളോടാണ്‌ തീരശോഷണത്തെക്കുറിച്ച്‌ പഠിക്കാനും റിപ്പോർട്ട്‌ തയ്യാറാക്കാനും ദേശീയ ഹരിത ട്രിബ്യൂണൽ ആവശ്യപ്പെട്ടിരുന്നത്‌.  സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി ഇടക്കാല റിപ്പോർട്ടും വരാനുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top