19 April Friday

ധീരജ്‌ വധം: പ്രതികൾ 17 വരെ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

മൂലമറ്റം > എസ്എഫ്ഐ പ്രവര്‍ത്തകൻ ധീരജ്‌ രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെ 17 വരെ റിമാൻഡ്‌ ചെയ്‌തു. മൂന്നാം അഡീഷണല്‍ ജില്ലാ കോടതിയാണ്‌ കേസ്‌ പരിഗണിച്ചത്‌. പ്രതികളെ പീരുമേട് സബ്‌ ജയിലിലേക്ക്‌ മാറ്റി.

കഴിഞ്ഞ ദിവസം പിടിയിലായ മൂന്നാം പ്രതി ടോണി തേക്കിലക്കാട്ട്‌, അഞ്ചാംപ്രതി ജിതിൻ ഉപ്പുമാക്കൽ, ഏഴാം പ്രതി ജസിൻ ജോയി എന്നിവരെ തിങ്കളാഴ്‌ച കോടതിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനുള്ള പൊലീസിന്റെ അപേക്ഷയും അന്ന് കോടതി പരിഗണിക്കും. പ്രതികള്‍ക്കെതിരെ പട്ടിക ജാതി, പട്ടിക വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമമനുസരിച്ച്‌ കേസ്‌ ചുമത്തി. ശനി പകൽ 11നാണ്‌ പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ കോടതിയില്‍ ഹാജരാക്കിയത്.

പ്രതികളുടെ വീട്ടിൽ പരിശോധന

ധീരജ്‌ കൊലക്കേസിൽ പിടിയിലായ അഞ്ചു പ്രതികളുടെയും വീട്ടിൽ പൊലീസ് പരിശോധന നടത്തി. പ്രത്യേക  സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  പ്രതികളായ നിഥിൻ ലൂക്കോസ്, സോയിമോൻ എന്നിവരെ പിടികൂടാനുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top