26 April Friday

സമസ്ത കേരള സാഹിത്യ പരിഷത്ത്‌ വാർഷികം ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


കൊച്ചി
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 95–--ാംവാർഷികം ഡോ. എം ലീലാവതി ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡന്റ്‌ സി രാധാകൃഷ്ണൻ  അധ്യക്ഷനായി. സമഗ്രസംഭാവനയ്‌ക്കുള്ള 2021ലെ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സി രാധാകൃഷ്ണൻ സമ്മാനിച്ചു. കവി പ്രഭാവർമ്മ മുഖ്യപ്രഭാഷണം നടത്തി. പരിഷത്ത് ജനറൽ സെക്രട്ടറി നെടുമുടി ഹരികുമാർ, വൈസ് പ്രസിഡന്റ്‌ ബാലചന്ദ്രൻ വടക്കേടത്ത്, ട്രഷറർ പി യു അമീർ എന്നിവർ സംസാരിച്ചു.

കവിസമ്മേളനത്തിൽ ഡോ. അമ്പലപ്പുഴ ഗോപകുമാർ അധ്യക്ഷനായി. ശ്രീകുമാരൻ തമ്പി, പ്രഭാവർമ്മ, ആർ കെ ദാമോദരൻ, എസ് ജോസഫ്, വി എം ഗിരിജ, അൻവർ അലി, പി എൻ ഗോപീകൃഷ്ണൻ, എസ് കലേഷ്, കെ ആർ ടോണി, കുഴൂർ വിത്സൻ, ഒ പി സുരേഷ്, ബിജോയ് ചന്ദ്രൻ, എം എസ് ബനേഷ് തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top