18 December Thursday

തെർമൽ പവർ പ്ലാന്റുകളിലേക്ക് 
ഉപകരണങ്ങളുമായി 
കെൽട്രോൺ

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023


തിരുവനന്തപുരം
രാജ്യത്തെ വൻകിട താപവൈദ്യുത നിലയങ്ങളിലേക്ക് വിവിധ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമിച്ച് കെൽട്രോൺ. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെയും (ഭെൽ) നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷന്റെയും താപവൈദ്യുത നിലയങ്ങളിലേക്കാണ് വിവിധ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമിച്ചത്. ഭെല്ലിന്റെ തമിഴ്നാട്ടിലുള്ള ഉത്തങ്കുടി, ആന്ധ്രാപ്രദേശിലുള്ള യദാദ്രി താപവൈദ്യുത നിലയങ്ങൾക്കായി ന്യൂമാറ്റിക് ആക്ച്ചുവേറ്ററുകൾ നിർമിക്കാനും നെയ്‌വേലി പവർ പ്ലാന്റിൽ  ഇൻസ്ട്രുമെന്റേഷൻ പാനലുകൾക്കുമാണ് ഓർഡർ ലഭിച്ചത്. ഉത്തങ്കുടി താപവൈദ്യുത നിലയത്തിനുള്ള ഉപകരണങ്ങൾ നിർമിച്ചു നൽകി. യദാദ്രിനിലയത്തിനുള്ള ഓർഡറിൽ 90 ശതമാനത്തോളം പൂർത്തിയാക്കി.

താപവൈദ്യുത നിലയങ്ങളിലെ ഫർണസ്, ബോയിലർ എന്നിവയുടെ പ്രവർത്തനത്തിനാവശ്യമായ വായുമർദത്തിന്റെ തോത് നിയന്ത്രിക്കാനാണ് ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ ഉപയോഗിക്കുന്നത്. താപവൈദ്യുത നിലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ലിഗ്നൈറ്റ് ഹാൻഡ്‌ലിങ്‌ ആൻഡ് സ്റ്റോറേജ് സിസ്റ്റത്തിന് വേണ്ടിയുള്ള പ്ലാന്റിലേക്കാണ് ഇൻസ്ട്രുമെന്റേഷൻ പാനലുകൾ. 40 വർഷത്തോളമായി ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ കെൽട്രോൺ നിർമിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top